Skip to content

chithrodayamflashnews.com

November 28, 2026 6:42 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2221

കട്ടപ്പന ഇരട്ടക്കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി, കുഴിയില്‍ മൂടിയ നിലയില്‍

ഇരട്ടക്കൊലപാതകത്തില്‍ കക്കാട്ടുകടയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി നിധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട്ടിലെ തറ കുഴിച്ച് പരിശോധന നടത്തിയത്. മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നതെന്നാണ് വിവരം.

തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടെന്നായിരുന്നു നിധീഷ് പൊലീസിന് മൊഴി നല്‍കിയത്.

സംഭവത്തില്‍ ആഭിചാരക്രിയകള്‍ നടന്നിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ മുറിക്കുള്ളില്‍ പൂജകള്‍ നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി അല്‍വാസി പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് നാല് പേരടങ്ങുന്ന കുടുംബം താമസമുള്ളതായി അറിഞ്ഞത്. ആദ്യ ദിവസം പൊലീസെത്തി വീട് തുറന്നപ്പോള്‍ അസഹനീയമായ ദുര്‍ഗന്ധമുണ്ടായിരുന്നു. ആക്രിസാധനങ്ങളെല്ലാം ചാക്കില്‍കെട്ടിയ നിലയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. വീടിന്റെ പിന്നില്‍ പൂജ ചെയ്ത ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.

വീട്ടുടമസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിഷ്ണുവും കുടുംബവും കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. കുടുംബത്തിലുള്ളവരെല്ലാം ജോലിക്കാരാണെന്നും നിധീഷിന്റെ പിതാവ് റിട്ടയേര്‍ഡ് ഡിവൈഎസ്പിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതായും വീടെടുത്ത ശേഷം നിധീഷിനെ കണ്ടിട്ടില്ലെന്നും വാടകവീട് തരപ്പെടുത്തി നല്‍കിയ അയല്‍വാസി ബാബു പറയുന്നു.

പ്രധാന പ്രതിയായ നിധീഷിനെ ഇന്നലെ രാത്രിയില്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മോഷണക്കേസില്‍ ഇയാളുടെ ഒപ്പം പിടിയിലായ പ്രതി വിഷ്ണുവിന്റെ സഹോദരിയുടെ കുഞ്ഞിനെയും പിതാവ് വിജയനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നിധീഷ് കുറ്റസമ്മതം നടത്തുകയായിരുന്നു. കേസില്‍ വിഷ്ണുവിനും പങ്കുണ്ടെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

വിജയനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ പ്രതികളാണ്. നിധീഷ്, വിജയന്റെ ഭാര്യ സുമ മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ നിതീഷ്, വിജയന്‍ മകന്‍ വിഷ്ണു എന്നിവരും പ്രതികളാണ്.

കയ്യിലിരുന്ന കുഞ്ഞിനെ വിജയന്‍ കാലില്‍ പിടിച്ചു നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണി കൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊന്ന് തൊഴുത്തില്‍ കുഴിച്ചിട്ടുവെന്നാണ് മൊഴി. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേടാണ് കൊലയ്ക്ക് പിന്നിലെന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6