Skip to content

chithrodayamflashnews.com

November 28, 2026 6:31 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2281

സിഎഎ നടപ്പാക്കില്ലെന്ന് പറയുന്നതിൽ ആത്മാർഥതയില്ല; കേസുകൾ പിൻവലിക്കാത്ത സർക്കാർ ആർക്കൊപ്പമെന്ന് വി.ഡി.സതീശൻ

കൊച്ചി  സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയുന്ന എൽ‌ഡിഎഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ആത്മാർഥതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 2019ല്‍ സിഎഎ പ്രക്ഷോഭത്തിനെതിരെ 835 കേസുകളെടുത്തു. ഇതില്‍ ആക്രമണ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. അഞ്ചു വര്‍ഷമായിട്ടും കേസുകള്‍ പിന്‍വലിക്കാത്ത ഈ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നും എന്തുകൊണ്ടാണ് കേസ് പിന്‍വലിക്കാത്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

‘സിഎഎ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിനൊപ്പമാണോ സംസ്ഥാന സര്‍ക്കാര്‍? ഇന്നലെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമണ സ്വഭാവത്തോടെയാണ് നേരിട്ടത്. സമരം ചെയ്യുന്നവരെ ശത്രുക്കളെ പോലെയാണ് നേരിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ സംശയമുള്ളതു കൊണ്ടാണ് ഒന്നിച്ചില്ല പ്രക്ഷോഭം വേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചത്. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വവും മുസീംലീഗും സിഎഎ ഭേദഗതി നടപ്പാക്കുന്നതിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം സമര പരിപാടികളും സംഘടിപ്പിക്കും. നാളെ നടക്കുന്ന കെപിസിസി നേതൃയോഗം സിഎഎ പ്രതിഷേധ പരിപാടികളും ചര്‍ച്ച ചെയ്യും. സിഎഎ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല. പൗരത്വം എങ്ങനെ നല്‍കണമെന്നതു സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ചിനു വിരുദ്ധമായ നടപടിയാണിത്. ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും കോണ്‍ഗ്രസും യുഡിഎഫും പോരാടും’ – സതീശൻ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാതായപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വവും ഭീതിയുമുണ്ടായെന്നും സതീശൻ പറഞ്ഞു ഇവര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന്റെ മുന്നറിയിപ്പായാണ് സിഎഎ നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയത്തെ ജനങ്ങള്‍ കാണുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തു പോയപ്പോഴാണ് അപകടം ഉണ്ടായതെന്ന തിരിച്ചറിവ് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും മനസിലുണ്ട്. അപകടകാരികളാണെന്ന് സംഘപരിവാര്‍ തന്നെ പുരപ്പുറത്ത് കയറി പ്രഖ്യാപിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ സര്‍ക്കാരിന്റെ ശ്രമത്തെ കോണ്‍ഗ്രസും യുഡിഎഫും ശക്തമായി എതിര്‍ക്കുമെന്നും സതീശൻ പറഞ്ഞു.

ആത്മാർത്ഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി മാസ് ഡയലോഗ് നിർ‌ത്തി ഡബിൾ റോൾ അവസാനിപ്പിക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്. സിഎഎയുമായി ബന്ധപ്പെട്ടു മുൻപ് നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത കേസുകൾ സംസ്ഥാന സർക്കാർ പിൻ‌വലിക്കുമെന്ന് പറഞ്ഞെങ്കിലും പിൻവലിച്ചില്ല. പൊതുമുതൽ നശിപ്പിച്ച കേസ് പെട്ടന്ന് പിൻവലിക്കാൻ പറ്റില്ല എന്നാണ് എ.എ.റഹിം ഇന്നു പറഞ്ഞത്.

നിയമസഭാ തല്ലിപ്പൊളിച്ച കേസ് ഒറ്റ ദിവസം കൊണ്ട് പിൻവലിച്ച സർക്കാരാണിത്. യൂത്ത് ലീഗ് ഇതിനകം തന്നെ ലക്ഷങ്ങൾ പിഴ അടച്ചു. പല കേസുകളും തീർപ്പാക്കി. സർക്കാർ ഈ തമാശ നിർത്തണം. കേരളത്തിൽ നിയമം നടപ്പാകില്ല എന്നു പറഞ്ഞ് സമരത്തിന്റെ വീര്യം തകർക്കാനാണ് ശ്രമം. തമിഴ്നാട്ടിൽ കേസുകൾ പിൻവലിച്ചു. അവടെ കേസ് പിൻവലിക്കാൻ കാലതാമസം വേണ്ടിവന്നില്ല. ഇന്നലെ നടത്തിയ പ്രതിഷേധത്തിന്റെ പേരിലും കേസെടുത്തെന്നും പി.കെ.ഫിറോസ് പറഞ്ഞു.

സിഎഎയ്ക്കെതിരെ വ്യാപക സമരം ആരംഭിക്കുമെന്നും പി.കെ.ഫിറോസ് പറഞ്ഞു. 140 നിയോജക മണ്ഡലങ്ങളിൽ ഇന്നു രാത്രി 9.30നു പ്രതിഷേധം നടത്തും. പൗരത്വ നിയമ വ്യവസ്ഥക്കെതിരെയുള്ള പ്രതിഷേധം വകവയ്ക്കാതെ ആണ് ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഒരു മതത്തെ ശത്രുവാക്കി മാറ്റുന്നു. ഹിറ്റ്ലർ നടത്തിയ അതേകാര്യമാണ് ബിജെപി നടത്തുന്നത്. ഇന്ന് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. മുൻപ് 230 ഹർജികൾ വന്നു. ഈ ഹർജികൾ നിലനിൽക്കെയാണ് വിജ്ഞാപനം വന്നത്. ഹർജി പരിഗണിക്കുന്നത് വരെ വിജ്ഞാപനം റദ്ദാക്കണം. കോടതിക്ക് അതിനു സാധിച്ചില്ലെങ്കിൽ എല്ലാ മതങ്ങളെയും സിഎഎയിൽ ഉൾപ്പെടുത്തണമെന്നും പി.കെ.ഫിറോസ് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6