
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024വർഷത്തെ സുഗതകുമാരി സ്മാരക പുരസ്‌കാരത്തിന് എഴുത്തുകാരനായ ശ്രീ. അനിൽദാസ് ഷൊർണൂരിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് മലയാളത്തിന്റെ മഹാഭാഗ്യമായിരുന്ന സാഹിത്യകാരി ശ്രീമതി. സുഗതകുമാരിയുടെ പേരിൽ എഴുത്തുകാർക്ക് നൽകിവരുന്ന ഈ അവാർഡ്.
സ്കൂൾതലം മുതൽ എഴുത്തുകൾ തുടങ്ങിയ ശ്രീ. അനിൽദാസ് ഷൊർണൂർ നാട്ടിലെ കലാസാംസ്‌കാരിക പരിപാടികളിൽ സജീവമാണ്. പിന്നീട് കുറച്ചുകാലം ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു. അവിടെയും വിശ്രമവേളകൾ എഴുത്തിനായി ഉപയോഗിച്ചു.ഇപ്പോൾ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി വീണ്ടും സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെ സജീവമായി എഴുതുന്നു.2023നവംബർ18ന് മയൂഖം സാഹിത്യ സാംസ്കാരിക വേദി ഗ്രൂപ്പിന്റെ കാറ്റാടിക്കാവിലെ തെയ്യക്കോലങ്ങൾ എന്ന കഥാസമാഹാരത്തിലൂടെ രചനകൾ പ്രസിദ്ധീകരിച്ചു. പിന്നീട് കൊച്ചിൻ സാഹിത്യ അക്കാദമിയുടെ കാവ്യമിത്രം എന്ന കവിതാസമാഹാരത്തിലും, കാവ്യാക്ഷരങ്ങൾ, സൃഷ്ടിപഥം എന്നീ മുഖപുസ്തക കൂട്ടായ്മകളുടെ കവിതാസമാഹാരങ്ങളിലും നിരവധി രചനകൾ പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ചെറുകവിതാസമാഹാരമായ പെൻഡ്രൈവിൽ തന്റെ രചനയും ഉൾപ്പെടുത്തി 9 ലോകറെക്കോർഡുകൾ നേടാൻ അവസരം ലഭിച്ചു.ഏകദേശം നൂറോളം കവിതകളും,25ൽപരം ചെറുകഥകളും ഇതിനോടകം തന്നെ എഴുതിക്കഴിഞ്ഞു.സാഹിത്യമേഖലയിൽ സജീവമായി ജൈത്രയാത്ര തുടരുകയാണ് എഴുത്തുകാരനായ ശ്രീ. അനിൽദാസ്, ഷൊർണൂർ.
2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽ വച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷത്തിൽ നിരവധി കലാസാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്

No Comment.