Skip to content

chithrodayamflashnews.com

November 29, 2026 12:17 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2302

റഷീദ് മുതുകാടിന് എം വി.ദേവൻ പുരസ്കാരം:

റഷീദ് മുതുകാട്
റഷീദ് മുതുകാട്

 

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023-2024 വർഷത്തെ എം.വി.ദേവൻ പുരസ്കാരത്തിന് കൈയ്യെഴുത്ത് കലാകാരൻ റഷീദ് മുതുകാട് അർഹനായി.

കൈയക്ഷരത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തന മികവിനാണ് അംഗീകാരം.
കഴിഞ്ഞ പത്ത് വർഷത്തിലധികമായി സോഷ്യൽ മീഡിയയിൽ പ്രമുഖരടക്കം ആശംസാകാർഡുകൾ പങ്കുവയ്ക്കുന്നത് റഷീദ് മുതുകാടിൻ്റെ കൈയ്യക്ഷര പോസ്റ്ററുകളാണ്.
ഭാരത് സേവക് സമാജിൻ്റെ ദേശീയ അംഗീകാരം,ബി.ആർ.അംബേദ്കർ രത്ന അവാർഡ്,രാജാരവിവർമ്മ പുരസ്കാരം എന്നിവക്ക് റഷീദ് മുതുകാട് അർഹനായിട്ടുണ്ട്.കുറിപ്പുകൾ ,ക്ഷണക്കത്തുകൾ,ആശംസാകാർഡുകൾ,പോസ്റ്ററുകൾ എന്നിവ രൂപകൽപനചെയ്യുന്നതിൽ ശ്രദ്ധേയനായ റഷീദ് മുതുകാട് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി മുതുകാട് സ്വദേശിയും പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രി ജീവനക്കാരനുമാണ്.

മാർച്ച് 27 ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ )
ഹാളിൽ വെച്ച് നടക്കുന്ന ട്രസ്റ്റിൻ്റെ വാർഷിക ആഘോഷ പരിപാടിയിൽ നിരവധി കലാ സാഹിത്യ പ്രതിഭകളുടെ സാന്നിദ്ധ്യത്തിൽ പുരസ്കാരം സമ്മാനിക്കും..

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6