Skip to content

chithrodayamflashnews.com

November 30, 2026 2:51 am

നവോദയ വിദ്യാലയങ്ങളില്‍ പ്രവേശനം


ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ അടുത്ത അദ്ധ്യായന വര്‍ഷത്തേക്ക് (2023-24) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്. 6-ാം ക്ലാസ്സിലേക്കാണ്, പ്രവേശനം. ജനുവരി 31 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങളുണ്ട്. വിദ്യാലയങ്ങളിലെക്കുള്ള പ്രവേശന പരീക്ഷ 2023 ഏപ്രില്‍ 29ന് നടക്കും.

ഓരോ ജില്ലയിലുമുള്ള നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സിലെ 80 സീറ്റിലേക്കാണ് പ്രവേശനം. ഗ്രാമപ്രദേശങ്ങളില്‍ പഠിച്ചവര്‍ക്ക് പ്രത്യേക സംവരണമുണ്ട്. 3,4,5 ക്ലാസുകളില്‍ ഗ്രാമ പ്രദേശത്തെ വിദ്യാലയങ്ങളില്‍ പഠനം നടത്തിയവരെയാണ് ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കുള്ള 75% ക്വാട്ടയില്‍ പരിഗണിക്കുന്നത്.

അപേക്ഷാ ക്രമം


www.navodaya.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരമാണ് , അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല. അപേക്ഷന്റെ വീടിരിക്കുന്ന ജില്ലയിലെ നവോദയ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്ക് വഴിയും അപേക്ഷ നല്‍കാം. അക്ഷയ സെന്ററുകള്‍ / കോമണ്‍ സര്‍വീസ് സെന്‍്ററുകള്‍ (CSC) മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.
Click here to view the details 👇🏻
https://navodaya.gov.in/nvs/en/Home1

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6