
4 മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം ഉൾപ്പെടെ ഈ വർഷത്തെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്‍, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ പുരസ്കാരം.
ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പെടെ 6 പേർക്കാണ് പത്മവിഭൂഷൻ. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ ഇദ്ദേഹം അഭയാർഥി ക്യാംപുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.
ബാലകൃഷ്ണ ദോഷി (ആര്‍കിടെക്ചര്‍ – മരണാനന്തരം), സക്കീര്‍ ഹുസൈന്‍ (കല), എസ് എം കൃഷ്ണ (സാമൂഹിക സേവനം), ശ്രീനിവാസ് വരധന്‍ (ശാസ്ത്രം), മുലയാം സിങ് യാദവ് (സാമൂഹിക സേവനം – മരണാനന്തര ബഹുമതി) എന്നിവരാണ് പത്മവിഭൂഷന്‍ നേടിയ മറ്റുള്ളവര്‍.
No Comment.