
നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023,_24 വർഷത്തെ കോവിലൻ പുരസ്കാരം കഥാകാരിയും കവയത്രിയും ആയ ശ്രീമതി ചന്ദ്രമതി മുല്ലപ്പിള്ളിയേ തിരഞ്ഞെടുത്തിരിക്കുന്നു
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റ് മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നല്കി വരുന്ന അവാർഡ് കളിൽ ഒന്നാണ് മലയാളത്തിലെ പ്രമുഖ എഴുത്ത് കാരനായിരുന്ന കോവിലൻ്റെ പേരിൽ മികച്ച എഴുത്തുകാർക്കായി നല്കി വരുന്ന ഈ പുരസ്കാരം
ചന്ദ്രമതി മുല്ലപ്പിള്ളി യുടെ കൂട്ടായ്മയോടെ രണ്ട് കഥാ സമാഹാരങ്ങളും ഒരു കഥാ സമാഹാരവും കൂട്ടായ്മയോടെ തന്നെ പ്രസിദ്ധീകരിച്ചു
തൃശൂർ ആകാശവാണിയിൽ കഥകളും കവിതകളും എല്ലാം ഒരു പാടു തവണ brod cast ചെയ്തിട്ടുണ്ട്
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരക്കാർ(വിവേകാനന്ദ)ഹാളിൽ വച്ച് നടക്കുന്ന ട്രസ്റ്റിൻ്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ നിരവധി കലാ സാംസ്കാരിക പ്രതിഭകളുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്
ചെറുപ്പ കാലം മുതൽ എഴുത്തിൽ തൽപരയായിരുന്നൂ
എന്നാല് ഇപ്പൊൾ മാത്രമാണ് സാഹചര്യങ്ങൾ ഒത്ത് വന്നത്
ഒരു വീട്ടമ്മയായ ഇവർ ഭർത്താവിനോടൊത്ത് പട്ടാമ്പിക്കടുത്ത് നടുവട്ടത്ത് സ്വ വസതിയിൽ താമസിക്കുന്നു
രണ്ട് ആൺ മക്കൾ രണ്ടുപേരും ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു

No Comment.