Skip to content

chithrodayamflashnews.com

November 29, 2026 12:01 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2390

വൃന്ദ പാലാട്ടിന്റെ “ചിന്നിച്ചിതറിയ ഓർമ്മകൾ”എന്ന ഓർമ്മക്കുറിപ്പ് സമാഹാരം കോവിലൻ സ്മാരകപുരസ്‌കാരത്തിന് തിരഞ്ഞെടുത്തു .

വൃന്ദ പാലാട്ട്
വൃന്ദ പാലാട്ട്

 

വൃന്ദ പാലാട്ടിന്റെ “ചിന്നിച്ചിതറിയ ഓർമ്മകൾ“എന്ന ഓർമ്മക്കുറിപ്പ് സമാഹാരം കോവിലൻ സ്മാരകപുരസ്‌കാരത്തിന് തിരഞ്ഞെടുത്തു .

നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023-2024 കോവിലൻ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു.
.
വൈപ്പിൻ, വേമ്പനാട്ട് കായൽ തീരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനനം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്നു..

സംഗീതം ഇഷ്ട വിഷയവും വിനോദവും .ചെറുകഥകളും, കവിതകളും പ്രധാന മേഖല.
1999 ൽ കേരള എൻ ജി ഓ യൂണിയൻ നടത്തിയ ചെറുകഥ മത്സരത്തിൽ ഒന്നാം സമ്മാനവും (രക്ഷകൻ), 2016ൽ സംസ്ഥാന മത്സരത്തിൽ ചെറുകഥയ്ക്ക് (യുദാസിന്റെ കാമുകി ) രണ്ടാം സമ്മാനവും ലഭിച്ചു.
കൂടാതെ മാധ്യമം ഓൺലൈൻ മഴ ഓർമ്മകുറിപ്പിൽ (2012) ഒന്നാം സമ്മാനം, കള്ളന്റെ പിറന്നാൾ എന്ന ചെറുകഥയ്ക്ക് (ക്രഥാമൃതം FB കുട്ടായ്മയിൽ ) ഒന്നാം സമ്മാനം എന്നിവ ലഭിക്കുകയുണ്ടായി.
വിശുദ്ധിയുടെ കാത്തിരിപ്പ്, ,ബായിക്കാൻ്റെ ബിരിയാണി, സ്വപ്നങ്ങൾ, മണ്ണ് ,എന്നീ കഥകൾക്ക് 2020 ൽ വിവിധ ഇടങ്ങളിൽ നിന്നായി സമ്മാനങ്ങൾ ലഭിച്ചു.
2021 ൽ പരസ്പരം മാസികയുടെ അയ്മനം കൃഷ്ണ കുട്ടി സ്മാരക സ്പെഷ്യൽ ജൂറി പുരസ്ക്കാരം ‘കൊമ്പൻ ,എന്ന കഥയ്ക്ക് ലഭിച്ചു.
ബഷീർ ഓർമ്മദിനത്തിൽ എഴുതിയ (2022 ജൂലൈ) നാരായണി എന്ന മിനിക്കഥയ്ക്ക് പ്രോൽസാഹന സമ്മാനം ലഭിച്ചു.
“കവിയുടെ കാമുകി ” എന്ന ചെറുകഥ യുവകലാസാഹിതി നടത്തിയ സംസ്ഥാന തല മത്സരത്തിൽ സമ്മാനം നേടി.
“പ്രണയം പൊള്ളിച്ച പൂക്കൾ “എന്ന ആദ്യ കവിതാ സമാഹാരം 2018 ൽ പ്രസിദ്ധീകരിക്കയുണ്ടായി.
2021 ഫെബ്രുവരി 24 ന് ‘യൂദാസിന്റെ കാമുകി ‘ എന്ന കഥാ സമാഹാരം പുറത്തിറക്കി.
ആത്മകഥാംശമായ ചിന്നി ചിതറിയ ഓർമ്മകൾ 2022 മെയ് 16ന് പ്രസിദ്ധീകരിച്ചു
മറ്റു ഏഴ് കവികളുമായി ചേർന്ന് “കാവ്യ നിലാമഴ” എന്ന കവിതാ സമാഹാരം 2022 ൽ പുറത്തിറക്കി .
2023 ജൂലൈയിൽ കവിയുടെ കാമുകി എന്ന ചെറുകഥ യുവകലാസാഹിതിയുടെ ഉപഹാരത്തിന് അർഹമായി.
” . ചക്രവർത്തിനിമാർ യാചിക്കാറില്ല ” എന്ന പുതിയ ചെറുകഥാ സമാഹാരം ഈയിടെ മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ ശ്രീ സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുകയുണ്ടായി. 2023 ഡിസംബറിൽ പ്രശസ്ത എഴുത്തുകാരൻ യു.എ.ഖാദർ പുരസ്ക്കാരം ചിന്നി ചിതറിയ ഓർമ്മകൾ എന്ന പുസ്തകത്തിനു ലഭിച്ചു. 2024അന്തരാഷ്ട്ര വനിതാ ദിനം പ്രമാണിച്ച് സപര്യ (കർണ്ണാടക) സാഹിത്യ പുരസ്ക്കാരത്തിന് ചക്രവർത്തിനി മാർ യാചിക്കാറില്ല എന്ന ചെറുകഥാ സമാഹാരം അർഹത നേടി.
കൂടാതെ 2024ൽ തന്നെ “എൻ്റെ പാട്ടോർമ്മകൾ ” എന്ന ചലചിത്ര ഗാന സംബന്ധിയായ ഒരു പുസ്തകം
പുറത്തിറക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.”
സ്വന്തമായി രചിച്ച 5ലളിത ഗാനങ്ങൾ യൂ ട്യൂബ് വീഡിയോകളായി റിലീസ് ചെയ്തിട്ടുണ്ട്…

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽവച്ചു നടക്കുന്ന ട്രസ്റ്റിന്റെ വാർഷിക സമ്മേളനത്തിൽവച്ച് കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നു.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6