Skip to content

chithrodayamflashnews.com

November 29, 2026 12:01 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2394

ശ്രീമതി. സീമ ജവഹറിന് ലളിതാംബിക അന്തർജ്ജനം സ്മാരകപുരസ്‌കാരം.

സീമ ജവഹർ
സീമ ജവഹർ

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023- 2024 വർഷത്തെ ലളിതാംബിക അന്തർജ്ജനം സ്മാരകപുരസ്‌കാരത്തിന് സിജ്ജിൻ മലാസ് എന്ന നോവൽ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്. മൺമറഞ്ഞ പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോരും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിൻ്റെ പേരിൽ നൽകുന്ന ഈ പുരസ്‌കാരം

പ്രവാസി അറിയാത്ത പ്രവാസം എന്ന ടാഗ് ലൈനോട് കൂടി 2021 ഒക്ടോബറിൽ പുറത്തിറങ്ങിയ നോവലാണ് സിജ്ജിൻ മലാസ് . സൗദി അറേബ്യയിലെ മലാസ് ജയിലിൽ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വന്ന സുൽത്താൻ അബ്ദുൾ മജീദ് എന്ന തിരുവനന്തപുരം കാരൻ്റെ ട്രൂ സ്റ്റോറിയാണ് ഈ നോവലിൻ്റെ ഇതിവൃത്തം.
2022 ജ്വാല ഇൻ്റർനാഷണൽ അവാർഡായ സാഹിത്യ രത്നം പുരസ്കാരം കരസ്ഥമാക്കിയ കൃതി ഇതിനോടകം ദാരാളം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രവാസത്തിലെ കാണാക്കുഴികളിലേക്ക് വിരൽ ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് ‘സിജ്ജിൻ മലാസ് ‘ എന്ന നോവലിനുള്ളത്.
എഴുത്തുകാരിയായ സീമജവഹർ UAE യിൽ പ്രവാസി ആയിരിക്കെ താനനുഭവിച്ച ചതിയേയും അതുമൂലമുണ്ടായ മാനസിക പീഠനങ്ങളേയും കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. സ്വന്തം അനുഭവങ്ങളുടെ ചൂടുമായി കഥാപാത്രത്തിനൊപ്പം സഞ്ചരിക്കാനായതാണ് വായനക്കാരുടെ ഹൃദയത്തിൻ സുൽത്താൻ എന്ന കഥാപാത്രത്തെ ഇത്ര ആഴത്തിൽ പതിപ്പിക്കാനായതെന്നാണ് സീമ ജവഹറിൻ്റെ അഭിപ്രായം.
ഫാഷൻ ഡിസൈനറായ സീമ ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം തിരുവനന്തപുരം നഗരത്തിലാണ് സ്ഥിരതാമസം.

2024-മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവെച്ച് നടക്കുന്ന ട്രസ്റ്റിന്റെ വാർഷിക ആഘോഷ ചടങ്ങിൽവച്ച് കലാസാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6