Skip to content

chithrodayamflashnews.com

November 29, 2026 12:01 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2399

ശ്രീ.ബിജി തോമസിന് അക്ബർ കക്കട്ടിൽ സ്മാരക’ പുരസ്‌കാരം

ബിജി തോമസ്
ബിജി തോമസ്

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ‘അക്ബർ കക്കട്ടിൽ പുരസ്‌കാരത്തിന് എഴുത്തുകൻ ശ്രീ.ബിജി തോമസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്,

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

ശ്രീ.ബിജിതോമസ്,ബാബാ-ആമി എന്ന തൂലിക നാമത്തിൽ എഴുതുന്നു.പത്തനംതിട്ട ജില്ലയിൽ ചിറ്റാർ എന്ന സ്ഥലത്ത് താമസം.

അദ്ധ്യാപകനായി ഏറെക്കാലം ജോലിചെയ്തതിന് ശേഷം ഇപ്പോൾ പ്രവാസജീവിതം നയിക്കുന്നു ഒപ്പം കഥയും,കവിതയും പുസ്തകനിരൂപണവുമായ് മുന്നോട്ട് പോകുന്നു.ഏറെ ഇഷ്ടം വായനയോട് ആണ്.മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം എന്ന കഥാസമാഹാരം എറണാകുളത്തുവെച്ച് ബഹു.മന്ത്രി ഹൈബി ഈഡൻ പ്രകാശനം ചെയ്തു.ദേഹി എന്ന കഥാസമാഹാരത്തിൽ എഴുതി.ബഹ്‌റൈൻ ന്യൂസ് പേപ്പറായ ഗൾഫ് മാധ്യമത്തിലും അതുപോലെ മറ്റു മാഗസിനുകളിലും പത്രങ്ങളിലും അനേകം തവണ എഴുതാൻ അവസരം ലഭിച്ചു.
ബഹ്‌റൈൻ ജീവിതത്തിൽ മഞ്ഞുപെയ്യുന്നരാവ്,സർവ്വശക്തൻ,ഗബ്രിയേൽ,സ്വർഗ്ഗീയ വിരുന്ന്,സരിഗമ,ഇടയനാം ദൈവം,തിരുസന്നിധിയിൽ നാഥാ,ജീവനാഥന്റെ സ്പർശനം,വാക്കുമാറാത്തവൻ എന്റെ ദൈവം,ആവേ മരിയ,ക്രൂശിൻ നിഴലിൽ,നാദം ദൈവത്തിൻ ദാനം എന്നി ക്രിസ്ത്യൻ ആൽബങ്ങളും എന്റെ ഗുരുദേവൻ,എന്റെ അയ്യനൊരു നെയ്യഭിഷേകം എന്നി ഹിന്ദു ഭക്തി ഗാനങ്ങൾക്കുവേണ്ടി വരിയും,ട്യൂണും ചിട്ടപ്പെടുത്തി ബാബാ ആമി യുട്യൂബിൽ ആൽബങ്ങളായി ചെയ്തിട്ടുണ്ട്.

ബഹ്‌റൈൻ KMCC സംഘടനയുടെ ഭാഗമായി നടന്ന ലേഖനമത്സരത്തിൽ വിജയിക്കുകയും പ്രത്യേക അംഗീകാരം ലഭിക്കുകയും ചെയ്തു.കേരള ബുക്ക് ഓഫ് റെക്കോഡിൽ നിന്ന് എഴുത്തിനുള്ള അംഗീകാരം ലഭിച്ചു.പാറ്റ് അവാർഡ്,ഭാരതീയം കാക്കനാടൻ പുരസ്‌കാരം,പ്രവാസി വെൽഫയർ അംഗീകാരം,സുവർണ്ണ തൂലികാപുരസ്‌കാരം,പെൻ ഡ്രൈവ് അംഗീകാരം ലഭിച്ചു. അനേകം ചെറുകഥകൾ എഴുതി.അതുപോലെ കവിതയും.ജോലിയിൽ നിന്ന് കിട്ടുന്ന വിശ്രമസമയങ്ങളിലും,രാത്രിയിലും ആയിരുന്നു എഴുതുന്നത്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6