Skip to content

chithrodayamflashnews.com

November 29, 2026 12:01 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2403

ശ്രീ കൃഷ്ണപ്രസാദിന് കാവാലം നാരായണപ്പണിക്കർ സ്മാരക പുരസ്‌കാരം

കൃഷ്ണപ്രസാദ്
കൃഷ്ണപ്രസാദ്

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ കാവാലം നാരായണപ്പണിക്കർ സ്മാരക പുരസ്‌കാരത്തിന് കൃഷ്ണപ്രസാദിനെ (മുടിയേറ്റ് ) തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രിയ കവിയും എഴുത്തുകാരനും, നാടകകൃത്തുമായ ശ്രീ. കാവാലം നാരയണ പണിക്കരുടെ പേരിൽ നൽകിവരുന്ന ഈ അവാർഡ് 2023 വർഷത്തെ ഫെല്ലോഷിപ്പ് ജേതാവുമായ കൃഷ്ണപ്രസാദിനാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.
Late. V.P.രാധാക്യഷ്ണന്റെയും പത്മകുമാരി യുടെയും മൂത്ത മകനായി കോട്ടയം ജില്ലയിലെ മേമ്മുറി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു. തൊട്ടടുത്ത നാമംകുളങ്ങര ദേവി ക്ഷേത്രത്തിൽ അറിവു വച്ചകാല മുതൽ മുടിയേറ്റ് കണ്ട് തുടങ്ങി …. ഈ കലയോട് വളരെ ഇഷ്ട്ടവും ആഗ്രഹം തോന്നിയ കാലം.
പഠിക്കുന്ന കാലത്ത് ചെറിയ ടാബ്ലോ , നാടകം, എന്നിവ ചെറിയ വേഷങ്ങൾ പിന്നീട് മേളം പഠിക്കാനുള്ള ആഗ്രഹം മനസ്സിലാക്കി മാതാപിതാക്കൾ മേളം പഠിപ്പിക്കുവാൻ- പേരൂർ സുരേഷ് – ചേട്ടന്റെ അടുത്ത് ആക്കി ( 2002 – 2003)
കുമാരനെല്ലൂർ ദേവസം വക മാഞ്ഞൂർ തെക്കുംഭാഗം ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറ്റം. അതിനു ശേഷം ബാക്കി മേളങ്ങൾ പഠിക്കുവാൻ അച്ഛന്റെ പ്രിയ കൂട്ടുകാരനുമായ പുത്തൻകുരിശ് അപ്പുകുട്ടൻ മാരാരുടെ അടുത്ത് ആക്കിയത് പക്ഷെ എന്നെ മനസ്സിലാക്കിയ ആശാൻ എന്നെ മുടിയേറ്റിലെ വേഷം പഠിപ്പിക്കുകയാണ് ഉണ്ടായത്.എന്നെ എല്ലാ വേഷവും ആദ്യം കെട്ടിച്ചതും, പഠിപ്പിച്ചതും, എന്നെ വേഷക്കാരനാക്കിയതും എല്ലാം അപ്പുകുട്ടൻ മാരാർ പുറ്റുമാന്നൂർ . പുത്തൻകുരിശ് ( ഗുരുകുല വിദ്യാഭ്യാസം പോലെ സീസൺ സമയത്ത് മുഴുവൻ അവിടെയായിരുന്നു. ഡിസംബർ മുതൽ മെയ് വരെ)
ആദ്യം കെട്ടിയ വേഷം – ശിവൻ
പിന്നീട് – നാരദൻ
അതിനു ശേഷം -ദാനവേന്ദ്രൻ (കോതമംഗലം തങ്ങളത്ത് കാവ്)

ദാരികൻ – തൊടുപുഴ കുമാരമംഗലം വള്ളിയാനിക്കാട്ടുകാവ് . (അന്ന് മുതൽ സ്ഥിരം ദാരിക വേഷം. ഞാൻ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും . ഈപ്പോഴും സ്ഥിരം ചെയ്യുന്നതും ദാരികൻ വേഷം. ]

കാളി വേഷം – 5 തവണ കെട്ടിയിട്ടുണ്ട്. ആദ്യമായി കെട്ടിയത് തൊടുപുഴയിലെ നാഗപ്പുഴ ഭദ്രകാളി ക്ഷേത്രത്തിൽ

കൂളി വേഷവും ചേയ്തിട്ടുണ്ട്.

2022 കേരള സർക്കാർ , സാംസ്ക്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പിന് അർഹനാകുവാൻ സാധിച്ചു. ബീഹാർ നളന്ദ യുണിവേഴ്സിറ്റിയിൽ മുടിയേറ്റ് അവതരപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്.
കൊല്ലം വള്ളിക്കാവ് അമ്യതാനന്ദമയി മഠം ത്തിൽ നിന്നും മുടിയേറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അവിടുന്ന് ആദരിക്കുകയുണ്ടായി.
ഏറ്റൂമാനൂർ വെമ്പള്ളിക്കാവ് നൽകുന്ന ലതീശ അനുഷ്ഠാനകലാരത്ന പുരസ്ക്കാരത്തിന് അർഹനാകുവാൻ സാധിച്ചു . കൂടാതെ
നിരവധി ക്ഷേത്രങ്ങളിൽ നിന്നും, സാംസ്ക്കാരിക കേന്ദ്രങ്ങൾ, സാമുദായിക സംഘടനകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ നിന്നും ആദരവ് കിട്ടിയിട്ടുണ്ട്.കഴിഞ്ഞ 16 വർഷക്കാലമായി മുടിയേറ്റിൽ സജീവമായി തുടരുന്നു . കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മുടിയേറ്റ് അവതരപ്പിക്കുവാൻ സാധിച്ചു. 2018 മുതൽ മടക്കിൽ ശ്രീഭദ്രാ മുടിയേറ്റ് സംഘം മഴുവന്നൂർ എന്ന മുടിയേറ്റ് സംഘത്തിന്റെ കൂടെ ദാരിക വേഷം ചെയ്തു വരുന്നു.
ഈപ്പോൾ ഫെല്ലോഷിപ്പിന്റെ രീതിയിൽ കടുത്തുരുത്തി ബ്ലോക്കിന്റെ 3 കേന്ദ്രങ്ങളിൽ മുടിയേറ്റ് പഠിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 8 വർഷ കാലമായി മുടിയേറ്റ് എന്ന ഈ അനുഷ്ഠാനകല കേരളത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുവാൻ യാത്രകൾ ചെയ്യുന്നു. നിലവിൽ മധ്യകേരളത്തിൽ മാത്രമുള്ള ഈ കലാരൂപം എല്ലാ ജില്ലകളിലും എത്തണം എന്ന ആഗ്രഹത്തിൽ നിരവധി ക്ഷേത്രങ്ങൾ സന്ദർശനം നടത്തി , പ്രചരണം നടത്തിവരുന്നു. മുടിയേറ്റിനെപ്പറ്റി ഒരു ബുക്ക് രചിയ്ക്കുവാനുള്ള തയ്യാറെടുപ്പിലാണ്. 2 ഷോർട്ട് ഫിലിമിൽ അഭിനയച്ചിട്ടുണ്ട്. ഒരു ഡോക്യുമെൻറിയുടെ പണിപ്പുരയിലണ്. നിരവധി സ്ക്കൂളുകൾ, കോളേജുകളിലും മുടിയേറ്റിനെപ്പറ്റി ക്ലാസ്സുകൾ എടുക്കുവാൻ പോകുകയും ചെയ്യുന്നു.
കുടുംബത്തിൽ ഈപ്പോൾ അമ്മയും ഭാര്യയും മക്കളുമാണ് ഒപ്പം ഉള്ളത് അനുജനും ഭാര്യയും പത്തനംതിട്ടയിലാണ് താമസിക്കുന്നത്.
ഭാര്യ ഭവ്യ ചന്ദ്രൻ (ആലപ്പുഴ ജീല്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് ഞാറു വേലി കുടുംബാംഗം ആണ്)
ഭഗത്കൃഷ്ണ . K- മകൻ 3 ൽ പഠിക്കുന്നു. വിവേകാനന്ദ കുറുമുളളൂർ
ഭാഗ്യകൃഷ്ണ K -മകൾ .
3 വയസ്സ്
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ മാഞ്ഞൂർ സൗത്തിലാണ് ഈപ്പോൾ താമസിക്കുന്നത്. മുടിയേറ്റ് ഇല്ലാത്ത ദിവസങ്ങളിൽ ഓട്ടോ ടാക്സി ഓടിക്കുകയാണ് കൃഷ്ണപ്രസാദ്

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6