Skip to content

chithrodayamflashnews.com

November 29, 2026 11:49 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2415

ശ്രീമതി. റീമാസ് ഹരിപ്പാടിന് ഡി. വിനയചന്ദ്രൻ സ്മാരക പുരസ്‌കാരം.

റീമാസ് ഹരിപ്പാട്
റീമാസ് ഹരിപ്പാട്

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ഡി. വിനയചന്ദ്രൻ സ്മാരക’ പുരസ്‌കാരത്തിന് കവയിത്രിയും എഴുത്തുകാരിയായ ശ്രീമതി. റീമാസ് ഹരിപ്പാടിന്റെ മൊഴിപ്പൂവ് എന്ന കവിതാ സമാഹാരം തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് – കരുവാറ്റ പഞ്ചായത്തിൽ പരേതരായ ശ്രീ. പി. റ്റി. കുഞ്ഞുപിള്ളയുടെയും, ശ്രീമതി – മാധവി കുഞ്ഞുപിള്ളയുടെയും ഇളയ മകളാണ് ശ്രീമതി – റീമാസ് ഹരിപ്പാട്. പതിനഞ്ച് വയസ് മുതൽ എഴുതിത്തുടങ്ങി.കവിതകൾ, ചെറുകഥകൾ, പാട്ടുകൾ, നാടൻപാട്ടുകൾ, വഞ്ചിപ്പാട്ടുകൾ, മാപ്പിള പ്പാട്ടുകൾ, ഭക്തി ഗാനങ്ങൾ, നീണ്ട കഥകൾ, നോവലുകൾ, നാടകങ്ങൾ, കഥാ പ്രസംഗങ്ങൾ, ഹാസ്യ കഥകൾ, ബാലസാഹിത്യ കഥകൾ – കവിതകൾ, ഹാസ്യ കഥാ പ്രസംഗം എന്നിവയും എഴുതുന്നു. പുതിയ എഴുത്തുകാരിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്ന എഴുത്തുകാരിയാണ് റീമാസ് ഹരിപ്പാട്. നവമാധ്യമ രംഗത്ത് എഴുതുകൊണ്ട് സജീവ സാന്നിധ്യമാണ്. കാവ്യാലോകം സാഹിത്യ മാസിക ഗ്രൂപ്പിന്റെ ചീഫ് അഡ്മിനും, കാവ്യാലോകം മാസികയുടെ സബ് എഡിറ്ററും, പ്രവാസി പ്രതിനിധിയുമായി പ്രവർത്തിക്കുന്നു. 2023 ൽ ഒ. വി. വിജയൻ സ്മാരക പുരസ്‌കാരം( കഥ – വേർപാട് ) മഹാ കവി കുമാരനാശാൻ സ്മാരക പുരസ്‌കാരം ( കവിത ) എസ്. കെ. പൊറ്റക്കാട് സ്മാരക സമിതിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരം ( കവിതാ സമാഹാരം – മൊഴിപ്പൂവ്) ഇസ്‌ക്കഫ് ഹരിപ്പാട് യൂണിറ്റ് ആദരവ്, 2023 – 2024 കവിതാ കലാ സാഹിത്യ വേദിയുടെ കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്‌കാരം ( കവിത ) കാവ്യ ലോകം സാഹിത്യ മാസികയുടെ പുരസ്‌കാരം ( മികച്ച പ്രവർത്തനം ) ലഭിച്ചു. സ്വന്തം രചനകൾക്ക് സംഗീതം പകരുകയും, ആലപിക്കുകയും ചെയ്യും. യു. എ. ഇ. യിൽ ആരോഗ്യ മേഖലയിൽ( നേഴ്സ് )ജോലി ചെയ്തു വരുന്നു. കഴിഞ്ഞ പതിനൊന്ന് വർഷം നോർത്ത് ഇന്ത്യയുടെ പല സംസ്‌ഥാനങ്ങളിലും, പതിനൊന്നു വർഷം കുവൈറ്റിലും, ശേഷം ഒന്നര വർഷക്കാലമായി ഷാർജയിൽ ജോലി ചെയ്യുന്നു.
ഹരിപ്പാട് – കരുവാറ്റായിലെ അറിയപ്പെടുന്ന ഒരു കലാകുടുംബമാണ് റീമാസ് ഹരിപ്പാടിന്റെ. ഇടുക്കി ജില്ലയിലെ കീരിത്തോട് സ്വദേശിയും, സൗണ്ട് എഞ്ചിനീയറും, മാജിഷ്യനുമായ ശ്രീ. സണ്ണി കീരിത്തോട് ആണ് ഭർത്താവ്. മക്കൾ ഇല്ല.
ഇരുന്നൂറിൽ പരം കവിതകൾ, നാല് പ്പത്തിയെട്ടു ഭക്തി ഗാനങ്ങൾ, പതിനഞ്ച് നാടൻ പാട്ടുകൾ, അഞ്ച് നാടകങ്ങൾ, ഇരുപത്തിയഞ്ച് ചെറുകഥകൾ, അഞ്ച് നീണ്ട കഥകൾ, ഏഴ് നോവലുകൾ, നാല് കഥാപ്രസംഗങ്ങൾ, രണ്ട് ഹാസ്യ കഥാ പ്രസംഗങ്ങൾ, പതിനഞ്ച് ഹാസ്യ കഥകൾ എഴുതിയിട്ടുണ്ട്. യൂട്യൂബിൽ റീമാസ് ഹരിപ്പാട് എന്ന പേരിൽ സ്വന്തം കവിതകളുടെ ഒരു ചാനൽ കൂടിയുണ്ട്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6