Skip to content

chithrodayamflashnews.com

November 29, 2026 11:49 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2419

മടവൂർ സുരേന്ദ്രന് സഞ്ജയൻ സ്മാരക പുരസ്കാരം .

മടവൂർ സുരേന്ദ്രൻ
മടവൂർ സുരേന്ദ്രൻ

 

നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023-24 വർഷത്തെ സഞ്ജയൻ സ്മാരക പുരസ്കാരത്തിന് ( സാഹിത്യം – കവിത ) പ്രശസ്ത കവിയും ഗാന രചയിതാവും ബാലസാഹിത്യകാരനുമായ മടവൂർ സുരേന്ദ്രനെ തെരഞ്ഞെടുത്തു.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്.മലയാളത്തിലെ പ്രശസ്ത ഹാസ സാഹിത്യകാരനായ സഞ്ജയൻ്റെ പേരിൽ സാഹിത്യത്തിന് നൽകി വരുന്ന അവാർഡ് 2024 മാർച്ച് 27 ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ (വിവേകാനന്ദ ) ഹാളിൽ വച്ചു നടക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ നിരവധി കലാ സാഹിത്യ സാംസ്ക്കാരിക പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ 14 ൽ പരം അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള മടവൂർ സുരേന്ദ്രൻ 20 ൽ പരം കൃതികളുടെ കർത്താവാണ്. 38 വർഷത്തിലധികമായി ആകാശവാണിയിൽ വിവിധ വിഭാഗങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചു വരുന്നു. കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു’ സിനിമയ്ക്കും ഗാനരചന നടത്തിയിട്ടുണ്ട്.നിരവധി ഭക്തിഗാന കാസറ്റുകൾക്ക് ഗാനരചന നടത്തിയിട്ടുണ്ട്. മടവൂർ സുരേന്ദ്രൻ്റെ കവിതകൾ എന്ന പേരിൽ കാസറ്റും പുറത്തിറക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മടവൂരിലാണ് താമസം. ഇപ്പോഴും സാഹിത്യ പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ട്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6