Skip to content

chithrodayamflashnews.com

November 29, 2026 11:25 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

താമരക്കുളത്തിൽ പറവൂർ മൂകാംബികാ ക്ഷേത്രം

താമരക്കുളത്തിൽ പറവൂർ മൂകാംബികാ ക്ഷേത്രം

എറണാകുളം ജില്ലയിൽ നോർത്ത് പറവൂരിൽ ആണ് ദക്ഷിണ മൂകാംബികാ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ മൂകാംബികയാണ്. കിഴക്കോട്ട് ദർശനമായി സരസ്വതീ ഭാവത്തിൽ ആണ് ദേവി. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത് ഒരു താമരക്കുളത്തിന് നടുവിലാണ്.

സൗപർണ്ണികയെ താമരക്കുളം പ്രതിനിധീകരിയ്ക്കുന്നു. കുളത്തിന് മുകളിലൂടെ പ്രദക്ഷിണം വയ്ക്കുന്നു. സാരസ്വത പുഷ്പാഞ്ജലി, തൃമധുരം, കുങ്കുമാർച്ചന, കഷായനിവേദ്യം തുടങ്ങിയവയാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകൾ. നിത്യവും ഇവിടെ വിദ്യാരംഭം കുറിയ്ക്കുന്നു. തുലാമാസത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ പ്രധാനമാണ്. ഈ ക്ഷേത്രത്തിലെ തൃമധുരവും കഷായവും ഒക്കെ കഴിച്ചാൽ അറിവ് വർധിക്കും എന്നാണ് വിശ്വാസം. അതിനാൽ വിദ്യാർഥികൾ ഇവിടെ ദർശിക്കുന്നത് ഉത്തമമാണ്.

മൂലക്ഷേത്രമായ കൊല്ലൂർ മൂകാംബികയിലെ ഉപദേവതകളുടെ സ്ഥാനത്തോട് സാമ്യം വരുന്ന രീതിയിലാണ് ഇവിടെയും ഉപദേവതകളുടെ സ്ഥാനം.

നിത്യവും അഞ്ചുപൂജകളും മൂന്നു ശീവേലികളുമുള്ള മഹാക്ഷേത്രമാണ് വടക്കൻ പറവൂർ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. കൊല്ലൂരിൽ നടതുറക്കുന്ന പുലർച്ചെ അഞ്ചു മണിയ്ക്കു തന്നെയാണ് ഇവിടെയും നടതുറക്കുന്നത്.

ക്ഷേത്രത്തിലെ താന്ത്രികാവകാശം തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ്. പറവൂർ തമ്പുരാൻ മൂകാംബിക ഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ കൊല്ലൂർ മൂകാംബികയിൽ ദർശനം നടത്തിയിരുന്നു.

സ്വപ്നത്തിൽ ദേവി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു.”നീ ഇനി എന്നെത്തേടി കൊല്ലൂരിൽ വരേണ്ട. ഇവിടെ ഞാൻ കുടി കൊള്ളാം. ഉത്തമമായ ഒരു സ്ഥലത്ത് നീ എനിക്ക് ക്ഷേത്രം പണിയൂ.”തമ്പുരാൻ അടുത്ത ദിവസം തന്നെ ക്ഷേത്ര നിർമ്മാണം തുടങ്ങി. അധികം താമസിയാതെ പ്രതിഷ്ഠാകർമ്മവും നിർവ്വഹിച്ചു.

കൊല്ലൂർ മൂകാംബികയുടെ തെക്കായതിനാൽ ഇത് ‘ദക്ഷിണ മൂകാംബിക’ എന്നറിയപ്പെടുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6