
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24 വർഷത്തെ വാഗ്ദാനന്ദ പുരസ്കാരത്തിന് കാഥികനും, സപ്താഹാചാര്യനും,
ആധ്യാത്മിക പ്രഭാഷകനുമായ ശ്രീ പനയം രമേശിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്- സാമൂഹ്യ പരിഷ്കർത്താവും, ആത്മീയ ആചാര്യനുമായിരുന്ന വാഗ്ഭടാനന്ദ ഗുരുദേവന്റെ പേരിൽ പ്രഭാഷണകലക്ക് നൽകിവരുന്ന ഈ അംഗീകാരം.
കൊല്ലം ജില്ലയിൽ തൃപ്പനയം പഞ്ചായത്തിൽ പെട്ട പനയമാണ് ശ്രീ രമേശിന്റെ സ്വദേശം.
1986-ൽ തമിഴ്നാട്ടിലെ തൃച്ചി ജില്ലയിൽ BHEL കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. 9 മാസങ്ങൾക്ക്ശേഷം
ആ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനത്തിൽ മുഴുകി. 19 വയസ്സു മുതൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ ആധ്യാത്മിക പ്രഭാഷണങ്ങൾ നടത്തിവരുന്നു. കൊല്ലം ജില്ലയിൽ കിളികൊല്ലൂർ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ചകളിലും ഒന്നരമണിക്കൂർ സമയം വിവിധ വിഷയങ്ങളിലായി 100 തവണ 150 മണിക്കൂർ പ്രഭാഷണം നടത്തുകയുണ്ടായി.
1992-ൽ സുഹൃത്തുക്കളുടെ പ്രോത്സാഹനമാണ്, കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദേവനായകി എന്ന കഥ അവതരിപ്പിച്ചുകൊണ്ട് കഥാപ്രസംഗരംഗത്ത് അരങ്ങേറ്റം കുറിക്കാൻ ഇടയായത്.അതിനുശേഷം ഝാൻസിലെ റാണി, പടയോട്ടം, നികുംഭില, അഭിമന്യു,
കരുണ, എന്നീ കഥകളും എട്ടു വർഷമായി ആയിരത്തിൽ പരം ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചു. 2001 മുതൽ 17 വർഷക്കാലം UAE എന്ന രാജ്യത്ത് ഔദ്യോഗിക ജീവിതം. ആ പ്രവാസ ജീവിതത്തോടൊപ്പം തന്റെ മനസ്സിലുള്ള ഭാരതീയ സംസ്കൃതിയുടെ അറിവുകൾ സനാതന ധർമ്മ വിശ്വാസികൾക്ക് പകർന്നു കൊടുത്തുകൊണ്ട് 125 ഓളം വരുന്ന സത്സംഗ കൂട്ടായ്മയിൽ UAE ൽ എമ്പാടും സജീവമായി നിലകൊണ്ടു. സേവന- ധാർമിക ബോധത്തോടെ UAE ഗവൺമെന്റിന്റെ അംഗീകാരത്തോടെയുള്ള സംഘടനയാണ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ. തദ്ദേശീയർക്കും പ്രവാസികൾക്കും FOI
യുടെ സേവനം നിർലോഭം ലഭിച്ചിട്ടുണ്ട്. അതിലെ ഒരു സജീവ പ്രവർത്തകൻ ആകാനും എന്റെ പ്രവാസ ജീവിതം കൊണ്ട് സാധിക്കുകയുണ്ടായി. അക്കാലത്ത് UAE മലയാളികളുടെ ഇടയിൽ ഒരു മാഗസിൻ ആയിരുന്നു ‘മാനസി’. അതിൽ കഥകളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചിരുന്നു.
2018 ജന്മനാട്ടിൽ സ്ഥിരമായതുമുതൽ
ഒരു വാനപ്രസ്ഥിയുടെ ധർമ്മം അനുഷ്ഠിച്ചു കൊണ്ട് ദേവി മാഹാത്മ്യം, ശ്രീമദ് ഭഗവത്ഗീത തുടങ്ങിയ ഗ്രന്ഥങ്ങൾ ഓൺലൈനിൽ ക്ലാസുകൾ നടത്തി വരുന്നു. ഭാര്യ ഗീതാ രമേശ്, മക്കൾ-
അശ്വതി കൃഷ്ണ
അജയ് കൃഷ്ണ.
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽ വച്ചു നടക്കുന്ന ട്രസ്റ്റിന്റെ വാർഷിക ആഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നു.

No Comment.