
നവഭാവനചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24വർഷത്തെ മാധ്യമരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള “ജസ്റ്റീസ് ഡി ശ്രീദേവി സ്മാരകപുരസ്‌കാരത്തിന് മാധ്യമ പ്രവർത്തകനും
സാംസ്കാരിക സന്നദ്ധ ജീവകാരുണ്യ മാധ്യമ മേഖലയിലെ സജീവ സാന്നിധ്യവുമായ ശ്രീ.
ബിജുമോൻ പന്തിരുകുലത്തെ തിരഞ്ഞെടുത്തു.
മലബാർ ന്യൂസ് ചാനലിൽ പടവുകൾ എന്ന അഭിമുഖ പരമ്പരയിലൂടെ നിരവധിയായ പ്രതിഭകൾക്ക് ഊർജം പകരുകയും വ്യക്തി. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ദേശീയ പുരസ്‌കാരം, അക്കാദമിയുടെ കേരള ഘടകത്തിന്റെ രജത ജൂബിലി പുരസ്‌കാരം, അംബേദ്കർ തോട്സ് കേരളയുടെ അംബേദ്ക്കറൈറ്റ് പുരസ്‌കാരം, തൂലിക പുരസ്‌കാരം തുടങ്ങി ചെറുതും വലുതുമായ മറ്റു അനവധി പുരസ്‌കാരങ്ങളും ബിജുമോൻ പന്തിരുകുലം നേടിയിട്ടുണ്ട്. ആനുകാലികങ്ങളിലും മറ്റു പ്രസീദ്ധീകാരണങ്ങളിലും എഴുതാറുണ്ട്.
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽ വച്ചു നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.

No Comment.