Skip to content

chithrodayamflashnews.com

November 29, 2026 11:38 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2476

ശ്രീമതി.സുകൃത ഉണ്ണിക്ക് കാവാലം നാരായണപ്പണിക്കർ സ്മാരകപുരസ്‌കാരം.

സുകൃത ഉണ്ണി
സുകൃത ഉണ്ണി

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ‘കാവാലം നാരായണപ്പണിക്കർ സ്മാരക പുരസ്‌കാരത്തിന് ഗായികയും കവയിത്രിയുമായ
ശ്രീമതി.സുകൃത ഉണ്ണിയെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്,ശ്രീ കാവാലം നാരായണപ്പണിക്കർ സ്മാരക പുരസ്കാരം. മലയാളത്തിന്റെ നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിക്കുകയും,
കേരള സംഗീതനാടക അക്കാദമിയുടെ
അദ്ധ്യക്ഷനായി സേവനമനുഷ്ഠിക്കുകയും ചെയ്ത കാവാലം നാരായണപ്പണിക്കരുടെ
പേരിൽ നൽകിവരുന്ന ഈ പുരസ്‌കാരം,
സംഗീത മേഖലയിലുള്ള മികവിനാണ് ശ്രീമതി സുകൃതയ്ക്ക് പ്രസ്തുത പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
സംഗീതത്തോടുള്ള താല്പര്യം നിമിത്തം സംഗീത പരിപാടികളിൽ പങ്കെടുക്കുകയും നിരവധി സംഗീത മത്സരങ്ങളിൽ
ജേതാവാകുകയും ചെയ്തിട്ടുണ്ട്.

2014 -ഇൽ കേരള നോൺഗസറ്റഡ് ഓഫിസേഴ്സ് യൂണിയന്റെ ജില്ലാ കലോത്സവത്തിൽ നടത്തിയ സംഗീത മത്സരത്തിൽ ലളിത ഗാനം
ഒന്നാം സ്ഥാനവും
2015 ഇൽ കേരള നോൺഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ജില്ലാ കലോത്സവത്തിൽ ലളിതഗാനം മൂന്നാം സ്ഥാനവും
കേരള നോൺഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ലൈറ്റ് മ്യൂസിക്ക്
സംസ്ഥാന കലോൽസവം – രണ്ടാം സ്ഥാനവും ഇരയിമ്മൻ തമ്പി
അനുസ്മരണ താരാട്ട് മത്സരം- രണ്ടാം സ്ഥാനവും ,സപ്ലൈകോ കുടുംബ സംഗമം 2005 -ഫിലിം സോങ്ങ് – ഒന്നാം സ്ഥാനവും , 2013- ലെ എൻ.സി.പി. മഹാത്മ ഫൗണ്ടേഷൻ നടത്തിയ ലളിത ഗാനമത്സരത്തിൽ – രണ്ടാം സ്ഥാനവും ഫിലിം സോങ്ങിൽ ഒന്നാം സ്ഥാനവും, എറണാകുളം കളക്ട്രേറ്റ് ലളിതഗാന മത്സരം- ഒന്നാം സ്ഥാനവും എറണാകുളം കളക്ട്രേറ്റ് സിനിമഗാന മത്സരം-
ഒന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ
സംസ്ഥാന ഇരയിമ്മൻ തമ്പി
അനുസ്മരണ താരാട്ട് മത്സരം- പ്രോൽസാഹന സമ്മാനം,
കൊച്ചിൻ രാഗലയ 2014- ഇൽ നടത്തിയ സംഗീത പരിപാടിയിൽ
മ്യൂസിക് അച്ചീവ്മെൻറ് സർട്ടിഫിക്കറ്റ്
(Excellent participation) , രവീന്ദ്ര സംഗീതോത്സവം2013
Excellent പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റ്, കൊച്ചിൻ രാഗലയ 2015- മ്യൂസിക് അച്ചീവ്മെൻറ് സർട്ടിഫിക്കറ്റ് ,
രവീന്ദ്ര സംഗീതോത്സവം
Excellent participation 2018,
ഹംസധ്വനി സംഗീത സംഘ് -2017-ഇൽ നടത്തിയ മത്സരത്തിൽ Consolation Prize , AKVM S Music participation -പ്രോൽസാഹന സമ്മാനം, 2021- ഇൽ syncസൗണ്ട് മീഡിയ യുടെ പ്രശംസാപത്രം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ
സുകൃതയ്ക്കു ലഭിച്ചിട്ടുണ്ട്.

ഇവയ്ക്കു പുറമെ
വൃന്ദ പാലാട്ട് എഴുതി ആൻ്റണി ദേവസ്യ സംഗീതം ചെയ്ത ആൽബത്തിൽ “ഓർമ്മ തൻ ആഴങ്ങളിൽ “എന്ന ഗാനം പാടി. 2020ൽ റീലീസ് ചെയ്തു. കൂടാതെ
P Tസ്വരാജ് എഴുതി കുമാർ കലാസദൻ സംഗീതം നൽകി
റിമ പാർവതി പ്രെസന്റ്സ് 2023 ഇൽ റിലീസ് ചെയ്ത സംഗീതം ആൽബത്തിൽ “ഓമനയുണ്ണീ ഉറങ്ങു “എന്ന ഗാനം പാടി.
തുടർന്ന് വൃന്ദ പാലാട്ട് എഴുതി ബിജു കള്ളിക്കാട്ട് സംഗീതം നൽകി സുകൃത പാടിയ മറ്റൊരു ഗാനം 2022 -ൽ രാഗമാലിക പ്രൊഡക്ഷൻ
റിലീസ് ചെയ്തു.

സംഗീതം പോലെതന്നെ എഴുത്തിനോടും പ്രതിപത്തിയുള്ള ആളാണ് സുകൃത ഉണ്ണി.
മുളങ്കാടിൻ്റെ പുണ്യം, മേഘം, തുടർച്ച, പണ്ഡിറ്റ് കറുപ്പൻ എന്നിവ പലപ്പോഴായി പ്രസിദ്ധീകരിച്ച കവിതകളാണ്.

2022 -ഇൽ 8 കവികൾ ചേർന്നു പ്രസിദ്ധീകരിച്ച “കാവ്യനിലാമഴ”എന്ന പുസ്തകത്തിൽ 18 കവിതകൾ സുകൃത എഴുതിയിട്ടുണ്ട്. സംഗീതം സാഹിത്യം എന്നിവയിലെ
സമഗ്ര സംഭാവന കണക്കിലെടുത്തു 2015 ലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാർഡുകൂടി ശ്രീമതി സുകൃതയ്ക്കു ലഭിക്കുകയുണ്ടായി.
എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സംസ്ക്കാരിക കേന്ദ്രത്തിനടുത്ത് താമസം.
സെൻറ് തേരേസാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇപ്പോൾ മലപ്പുറം കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അസി. താലുക്ക് സപ്ലൈ ആഫീസറായി ജോലി ചെയ്തുവരുന്ന ശ്രീമതി സുകൃത ശ്രീ M Kകൃഷ്ണൻ കുട്ടി( late) KKസുമതി (late)യുടെയും മകളാണ്. സഹോദരങ്ങൾ :ശ്രീ പ്രേം ലാൽ, പ്രമോദ്, പ്രസാദ്. ഭർത്താവ്
ശ്രീ.T A ഉണ്ണികൃഷ്ണൻ. മക്കൾ വരുൺ കൃഷ്ണ, പ്രണവ് കൃഷ്ണ.

2024-മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6