അനുവിന്റെ മരണം; മലപ്പുറം സ്വദേശിയെ കസ്റ്റഡിയിലെടുത്തു, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
കോഴിക്കോട് പേരാമ്പ്ര സ്വദേശിനി അനുവിന്റെ മരണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. തോട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിലെ പോയ ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. സമീപത്തെ സിസിടിവിയിൽ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടയാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂരിൽ കുറുങ്കുടി വാസുവിന്റെ മകൾ അംബിക എന്ന അനുവിനെ (26) തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. ഭർത്താവിന്റെ കൂടെ ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് പുറപ്പെട്ട അനുവിനെ കാണാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടൂർ താഴെ വയലിലെ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അർദ്ധനഗ്നമായ നിലയിലായിരുന്നു. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. യുവതിയുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നു.
No Comment.