Skip to content

chithrodayamflashnews.com

November 29, 2026 11:07 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2546

ശ്രീമതി. ജയശ്രീ സുരേന്ദ്രന് കെ. സി. കേശവപിള്ള പുരസ്‌കാരം.

ജയശ്രീ സുരേന്ദ്രൻ
ജയശ്രീ സുരേന്ദ്രൻ

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 -2024 വർഷത്തെ കീർത്തന രചനക്കുള്ള കെ. സി.കേശവപിള്ള പുരസ്കാരത്തിന് കവയത്രിയും ബ്യൂട്ടിഷനുമായ ശ്രീമതി.ജയശ്രീ സുരേന്ദ്രനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് മഹാകവി കെ. സി. കേശവപിള്ളയുടെ പേരിൽനൽകി വരുന്ന ഈ പുരസ്‌കാരം.

2024 മാർച്ച്‌ 27-ന് തിരുവനന്തപുരം ഹസ്സൻ മരക്കാർ(വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷ ചടങ്ങിൽ,കലാസാംസ്‌കാരിക മേഖലകളിലെ നിരവധി പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

ചെറുപ്പം മുതലേ കവിതാരചനയോടു താല്പര്യം ഉണ്ടായിരുന്നു.
ഗാന്ധി സാഹിത്യോത്സവത്തിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പ്രൊഫസർ ഹൃദയകുമാരി പുരസ്‌കാരം, എ.അയ്യപ്പൻ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ബ്യുട്ടി ആൻഡ് വെൽനെസ്സ് മാസ്റ്റർ ട്രെയിനറായ ജയശ്രീ,ആലപ്പുഴ ജില്ലയിൽ ബ്യൂട്ടി പാർലർ നടത്തിവരുന്നു.ഈ മേഖലയിലും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2007 – ൽ സൂര്യ ടിവിയുടെ ശ്രീമാൻ ശ്രീമതി എന്ന പ്രോഗ്രാമിലും 2009- ൽ ഇതേ ചാനലിന്റെ മമ്മി & മീ എന്ന പ്രോഗ്രാമിലും വിന്നർ ആയിട്ടുണ്ട്. ഇടുക്കി നെടുങ്കണ്ടം സ്വദേശി ശ്രീ. സുരേന്ദ്രനാണ് ഭർത്താവ്.
നാഗലക്ഷ്മി, ഭാഗ്യലക്ഷ്മി എന്നിവർ മക്കളാണ്. ഇരുവരും പഠിച്ചുകൊണ്ടിരിക്കുന്നു.നിരവധി കീർത്തനങ്ങൾ രചിക്കുകയും അവയിൽ ചിലത് കോർത്തിണക്കി ധർമ്മശാസ്ത പതമലർ എന്ന് നാമകരണം ചെയ്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളിൽ അഖണ്ഡ നാമജപം നടത്തിയിട്ടുണ്ട്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6