Skip to content

chithrodayamflashnews.com

November 28, 2026 6:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2566

മക്കയിലും മദീനയിലും തിരക്ക് വര്‍ധിച്ചു; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം, പാസ്‌പോര്‍ട്ടില്‍ പതിക്കുന്നത് പ്രത്യേക സ്റ്റാംപ്

റിയാദ്: റമദാന്‍ മാസം ആരംഭിച്ചതോടെ ഇരു ഹറമുകളിലേക്കും വിശ്വാസികളുടെ വന്‍ ഒഴുക്ക്. ആരോഗ്യ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

രണ്ട് മസ്ജിദുകളുടെയും ഉള്ളില്‍ മാത്രമല്ല, പള്ളികളുടെ വിശാലമായ മുറ്റങ്ങളില്‍ പ്രവേശിക്കുമ്പോഴും താമസമുറികളില്‍ നിന്ന് പള്ളികളിലേക്ക് വരുമ്പോഴും പോവുമ്പോഴും പ്രാര്‍ത്ഥനാ വേളകളിലും മാസ്‌ക് ധരിക്കണം. പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ഇത് പ്രധാനമാണെന്നും പൊതു സുരക്ഷാ വിഭാഗം ഓര്‍മിപ്പിച്ചു.

ഇറു ഹറമുകളിലും റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. റദമാന്‍ അവസാന പത്തിലേക്ക് കടക്കുന്നതോടെ വിശ്വാസികളുടെ ഒഴുക്ക് കൂടുതല്‍ ശക്തമാവും. റമദാന്‍ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.

റമദാനിലെ ഉംറയ്ക്ക് ഹജ്ജിന് തുല്യം ശ്രേഷ്ടത കല്‍പ്പിക്കപ്പെടുന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ സമയം ഉംറ തീര്‍ഥാടകര്‍ കൂടുതലായി എത്തും. സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളും ഇരു ഹറമുകളിലും റമദാനില്‍ എത്തുക പതിവാണ്. തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി മക്കയില്‍ കഅബയുടെ മുറ്റത്തേക്ക് ഉംറ തീര്‍ഥാര്‍കര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നത്. ഹറം പള്ളിക്കകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും പ്രത്യേക കവാടങ്ങളും നിശ്ചയിച്ചിട്ടുണ്ട്. വിശ്വാസികളുമായി എത്തുന്ന ബസ്സുകള്‍ക്ക് ഹറം പരിസരങ്ങളിലേക്ക് പ്രവേശിക്കാനാകില്ല. ഈ വാഹനങ്ങള്‍ പ്രത്യേകം സജ്ജമാക്കിയ പാര്‍ക്കിങ് ഏരിയകളില്‍ നിര്‍ത്തണം.

പുണ്യമാസത്തിലുടനീളം സൗദിയിലെ പ്രധാന വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന് സ്‌പെഷ്യല്‍ സ്റ്റാംപ് പുറത്തിറക്കി. റമദാന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രത്യേക സീലാണിത്.

ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം, റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഈ സ്റ്റാംപ് പതിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6