Skip to content

chithrodayamflashnews.com

November 28, 2026 1:18 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2617

പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് എത്തി; കനത്ത ചൂടിലും അണിനിരന്നത് വൻ ജനാവലി, റോഡ് ഷോ

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് എത്തി. കോയമ്പത്തൂരിൽ നിന്ന് ഹെലികോ‌പ്‌ടറിൽ പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ മോദിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ,സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് നടന്ന റോഡ് ഷോയിൽ പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥികളും മോദിക്കൊപ്പം പങ്കെടുത്തു. വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
റോഡ് മാർഗമാണ് പ്രധാനമന്ത്രി കോട്ടമൈതാനത്തെത്തിയത്. അഞ്ചുവിളക്ക് പരിസരത്ത് നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള ഒന്നരക്കിലോമീറ്ററാണ് റോഡ് ഷോ നടന്നത്. 10.50ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തിൽ സഞ്ചരിച്ച മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു. കുറച്ചുദൂരം റോഡിലിറങ്ങി നടക്കാനും സാദ്ധ്യതയുണ്ട്.. റോഡ് ഷോയ്ക്കുശേഷം മോയൻ സ്‌കൂൾ ജംഗ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജംഗ്ഷൻ, ബി.ഇ.എം സ്‌കൂൾ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി വഴി മേഴ്സി കോളേജ് ഗ്രൗണ്ടിലെത്തിയാണ് അദ്ദേഹം തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചുപോകുന്നത്
റോഡ് ഷോ നടക്കുന്ന പ്രദേശത്തായി 5000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി ജി ഡി ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും ക്യാമ്പ് ചെയ്തിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6