Skip to content

chithrodayamflashnews.com

November 29, 2026 8:48 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കാടാമ്പുഴ ദേവി ക്ഷേത്രം.

FOR WHATSAP CONTACT CLICK ON IMAGE
Sree Kadampuzha Bhagavathy Temple||കാടാമ്പുഴ ഭഗവതി||പാർവതി ദേവി എങ്ങനെ കാടാമ്പുഴ ദേവി ആയി?

മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കി.മി ദൂരത്ത് മാറി കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിൽ, കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ ശ്രീ കാടാമ്പുഴ ഭഗവതിക്ഷേത്രം.

ഒരു കണ്ണാടിബിംബത്തിൽ പടിഞ്ഞാറോട്ടാണ് ദർശനം നൽകുന്ന വനദുർഗ ഭാവത്തിലാണ് ദേവിയെ ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്….

ഐതിഹ്യം.

പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നൽകിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു.

ദുര്യോധനൻ മൂകാസുരൻ എന്ന അസുരനെ, അർജ്ജുനന്റെ തപസ്സ് മുടക്കുവാൻ വേണ്ടി, പന്നിയുടെ വേഷത്തിൽ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിയ്ക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി. ഇരുഭാഗത്തെയും അമ്പുകൾ ഏറ്റുവാങ്ങി പന്നി ചത്തുവീണു.

പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി. അർജുനൻ തൊടുത്തു വിട്ട അസ്ത്രങ്ങൾ പുഷ്പങ്ങളായി കാട്ടാളനിൽ പതിച്ചു….

കാട്ടാളവേഷത്തിൽ വന്നിരിക്കുന്നതു ശിവനും പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശിവനും പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു.

ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിയ്ക്ക്. അർജ്ജുനബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശങ്കരാചാര്യരാണ് പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം……

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 1340 ക്ഷേത്രങ്ങളിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണിത്.

വഴിപാടുകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ മുട്ടറുക്കൽ വഴിപാട് നടക്കുന്നത് കാടാമ്പുഴയിലാണ്. ശ്രീകോവിലിന് മുന്നിലെ ഒരു കല്ലിൽ ശാന്തിക്കാരൻ നാളികേരമുടച്ച് നടത്തുന്നതാണ് ഈ വഴിപാട്.

മറ്റൊരു പ്രധാന വഴിപാടാണ് പൂമൂടൽ. ഒരു ദിവസം ഒരാൾക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ദേവിക്ക് ആദ്യ പൂമൂടൽ നിർവഹിച്ചത് ശങ്കരാചാര്യരാണെന്നാണ് ഐതിഹ്യം. കാട്ടുച്ചെത്തി പൂക്കൾ കൊണ്ടാണു പൂമൂടൽ. അതുകൊണ്ട് ക്ഷേത്രത്തിൽ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്.

ഉത്സവം.

വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് കാടാമ്പുഴ ഭഗവതിയെ ശങ്കരാചാര്യർ ശ്രീചക്ര സമേതം പ്രതിഷ്ഠിച്ചതെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം നടത്തപ്പെടുന്നത്…

എല്ലാ വർഷവും ധനുമാസത്തിലെ (ഡിസംബർ അവസാന ആഴ്ച) ഋഗ്വേദലക്ഷാർച്ചനയും അതോടനുബന്ധിച്ച് കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടക്കുന്നുണ്ട്……

മാടമ്പിയാർക്കാവ് ശിവ ക്ഷേത്രം.

ക്ഷേത്രത്തിൽ നിന്ന് അല്പം പടിഞ്ഞാറുമാറി മാടമ്പിയാർക്കാവ് എന്ന പേരിൽ ഒരു ശിവക്ഷേത്രവുമുണ്ട്. കിരാതമൂർത്തിയായ ശിവനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. ദേവിയ്ക്കൊപ്പം ഇവിടെയെത്തിയ ശിവനാണ് ഇതെന്ന് വിശ്വസിച്ചുവരുന്നു…

ശ്രീകാടാമ്പുഴ ദേവീപൂജ | Sree Kadambuzha Devipooja | Hindu Devotional Songs Malayalam | Devi Songs

കടപ്പാട്

🛕

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6