Skip to content

chithrodayamflashnews.com

November 29, 2026 10:52 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2663

ശ്രീ.പി. എ.ചന്ദ്രൻ പനങ്ങാടിന് കെ. പി. ബ്രഹ്മാനന്ദൻ സ്മാരക പുരസ്‌കാരം

പി. എ. ചന്ദ്രൻ
പി. എ. ചന്ദ്രൻ

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024വർഷത്തെ കെ. പി. ബ്രഹ്മാനന്ദൻ സ്മാരകപുരസ്‌കാരത്തിന് (ഗാനലാപനം)ഗായകനും കലാസാഹിത്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. പി. എ. ചന്ദ്രൻ പനങ്ങാടിനെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രിയ ഗായകൻ കെ. പി. ബ്രഹ്മാനന്ദന്റെ പേരിൽ സംഗീതരംഗത്തുള്ളവർക്കായ് നൽകിവരുന്നത്.
സംഗീതത്തിനോടൊപ്പം കാവടിചിന്ത്‌, മൃദംഗം തുടങ്ങിയവയിലും ശ്രീ. ചന്ദ്രൻ പനങ്ങാടിന് താല്പര്യം ഉണ്ട്. എറണാകുളം ജില്ലയിൽ പനങ്ങാടാണ് താമസം.
2024-ലെ ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ കലാസാഹിത്യ സാംസ്കാരിക ആതുര സേവനപ്രവർത്തനങ്ങൾക്കായി അംബേദ്കർ ശ്രേഷ്ഠ ഭാരത്‌ പുരസ്‌കാരമുൾപ്പടെ വിവിധ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻമരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6