Skip to content

chithrodayamflashnews.com

November 29, 2026 10:52 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2669

ശ്രീമതി. സുശീലകുമാരി കെ ജഗതിക്ക് വാഗ്ഭടാനന്ദ സ്മാരക പുരസ്‌കാരം

സുശീല കുമാരി കെ ജഗതി
സുശീല കുമാരി കെ ജഗതി

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024വർഷത്തെ വാഗ്ഭടാനന്ദ സ്മാരക പുരസ്‌കാരത്തിന്(ദേവി :ആത്മീയ കവിതാസമാഹാരം )നേഴ്സിംഗ് ട്യൂട്ടറും എഴുത്തുകാരിയും ഗാനരചയിതാവും അഭിനേത്രിയുമായ ശ്രീമതി. സുശീലകുമാരി കെ ജഗതിയെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് വാഗ്ഭടാനന്ദ പുരസ്‌കാരം.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻമരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

കലാസാഹിത്യ സംസ്കാരിക മേഖലകളിലെ മികച്ച പ്രവർത്തങ്ങൾക്കായ് ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇപ്പോഴും സജീവ സാന്നിധ്യം.

കുടുംബം :ശശിധരൻ നായരുടെയും കമലമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമത്തെ കഴക്കൂട്ടം ചന്ദ്രഭവനിൽ മകളായി ജനനം.ശോഭനകുമാരി (റി. നഴ്സിംഗ് സൂപ്രണ്ട് എസ്. എ ടി ഹോസ്പിറ്റൽ തിരുവനന്തപുരം ), മോഹൻകുമാർ, വിജയകുമാർ, ചന്ദ്രകുമാർ തുടങ്ങിയവർ സഹോദരങ്ങൾ.
ഭർത്താവ് ജയകുമാർ (റിട്ട. ദി ഹിന്ദു ന്യൂസ് പേപ്പർ തിരുവനന്തപുരം ), മകൻ ഹരികുമാർ (ജെ. എസ്. എം. എ. ഇഗ്ളീഷ്, സീനിയർ സബ് എഡിറ്റർ, ദി ഹിന്ദു ന്യൂസ് പേപ്പർ ), മരുമകൾ ശില്പ എസ് നായർ, കൊച്ചു മകൻ തന്മയ്, മകൾ നീതു, കൊച്ചു മകൻ കാർത്തിക് സച്ചിൻ, മരുമകൾ സച്ചിൻ മോഹൻ.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6