Skip to content

chithrodayamflashnews.com

November 29, 2026 10:52 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2673

ശ്രീ. ഉള്ളന്നൂർ ഗിരീഷിന് എ. അയ്യപ്പൻ സ്മാരക പുരസ്‌കാരം

ശ്രീ. ഉള്ളന്നൂർ ഗിരീഷ്
ശ്രീ. ഉള്ളന്നൂർ ഗിരീഷ്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024വർഷത്തെ എ. അയ്യപ്പൻ സ്മാരക പുരസ്‌കാരത്തിന് (കവിത ) ശ്രീ.ഉള്ളന്നൂർ ഗിരീഷിന്റെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണിത് , മലയാളത്തിന്റെ പ്രിയപ്പെട്ട കവി എ. അയ്യപ്പന്റെ പേരിലുള്ള പ്രസ്തുത പുരസ്‌കാരം കവിതാരംഗത്തുള്ളവർക്കാണ് നൽകിവരുന്നത്.

ശ്രീ. ഉള്ളന്നൂർ ഗിരീഷ് ഇരുപത്തിയൊന്നു വർഷമായ് കവിതയെഴുത്ത് മേഖലയിലുണ്ട്. പത്തൊൻപതുവർഷക്കാലമായ് സംഗീതരംഗത്തും നിറസാന്നിധ്യമാണ്. ഭാഗവത പാരായണരംഗത്ത് മൂന്നുപതിറ്റാണ്ടിന്റെ സപര്യയുമുണ്ട്.
2020ൽ മലയാള സാഹിത്യഗ്രൂപ്പിന്റെ കവി, ഗായകൻ എന്നീ നിലകളിലെ മികവിന് പ്രതിഭാപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തൊഴിലിനോടൊപ്പം ഈ മേഖലകളിലും തന്റെ ആത്മബന്ധം ഇദ്ദേഹം കാത്തുസൂക്ഷിക്കുന്നു.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻമരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6