Skip to content

chithrodayamflashnews.com

November 28, 2026 6:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1305

കാപ്പ ചുമത്തി നാടുകടത്തി

തൃശൂർ സിറ്റി ജില്ലാ പോലീസ് പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന കുപ്രസിദ്ധഗുണ്ടകളായ 13 പേരെ തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. അങ്കിത് അശോകൻ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.െഎ.ജി അജിത ബീഗം ആറുമാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.
ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയംപാടം കല്ലൂത്തര ജിഷ്ണു എന്ന ഉണ്ടുണി (27), പനയംപാടം പെരിഞ്ചേരി വീട്ടിൽ സനീപ് (29), നടത്തറ താണിക്കൽ വീട്ടിൽ അരുൺ രാജ് എന്ന ബീരാൻ
മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടകകല്ല് കണ്ണമ്പുഴ വീട്ടിൽ നെൽസൺ (30)
മുളയം പീടികപറമ്പ് പുളിങ്കുഴി വീട്ടിൽ ആരോമൽ (25) മുളയം പീടീകപറമ്പ് പാച്ചേരി വീട്ടിൽ ഷെജീഷ് എന്ന കൌട്ട (36)
പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ വരടിയം ചാഴുവീട്ടിൽ രതീഷ് (42)
കൈപ്പറമ്പ് പുത്തൂർ പടുത്താംകുളങ്ങര ധിഷ്ണു ദേവൻ
പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലെ ചാണോത്ത് ആനാട്ടിൽ വീട്ടിൽ വിപിൻ (28),
കുന്ദംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പിലാവ് നിഖിൽ (29)
ആർത്താറ്റ് വൈശ്യം വീട്ടിൽ മാൻസിഫ് (26)
ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ താഴപ്ര തെക്കേകരമേൽ വീട്ടിൽ അലി ബാബു ചേലക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ വെങ്ങാനെല്ലൂർ പയറ്റിപറമ്പിൽ വീട്ടിൽ റഫീഖ് (48)
എന്നിവരെയാണ് നാടുകടത്താൻ ഉത്തരവായിട്ടുള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6