Skip to content

chithrodayamflashnews.com

November 28, 2026 6:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1333

ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് ജൂൺ മുതൽ ദുബൈയിൽ വിലക്ക്

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ സഞ്ചികൾക്കും ഈവർഷം ജൂൺ മുതൽ ദുബൈയിൽ വിലക്ക് ഏർപ്പെടുത്തും. പുനരുപയോഗ സാധ്യതയുള്ള സഞ്ചികൾ മാത്രമാണ് വാണിജ്യ സ്ഥാപനങ്ങളിൽ അനുവദിക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും പേപ്പർ സഞ്ചികൾക്കും വിലക്ക് ബാധകമാണ്. ഇവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ കടകളിൽ സഞ്ചികൾക്ക് 25 ഫിൽസ് വീതം ഈടാക്കുന്നുണ്ട്.

ജൂൺ ഒന്ന് മുതൽ ബയോഡീഗ്രേഡബിൽ ബാഗുകൾക്കും വിലക്കുണ്ടാകും. ഇത്തരം ബാഗുകൾക്ക് പ്രത്യേക റീസൈക്കിളിങ് ആവശ്യമാണെന്നും മണ്ണിൽ ഉപേക്ഷിച്ചാൽ പ്ലാസ്റ്റിക് തരികൾ അവശേഷിക്കുമെന്നും ദുബൈ മുനിസിപ്പാലിറ്റി വിശദീകരിച്ചു. വിലക്ക് നിലവിൽ വന്നാൽ ബദൽ സഞ്ചികൾ നൽകൽ വാണിജ്യ സ്ഥാപനങ്ങളുടെ ബാധ്യതയായിരിക്കില്ല. ബ്രഡ്, പച്ചക്കറി, ഇറച്ചി, മത്സ്യം, ധാന്യം എന്നിവ പൊതിയാനും, മാലിന്യങ്ങൾ ശേഖരിക്കാനും കൊണ്ടുപോകാനും മാത്രമായിരിക്കും ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾ അനുവദിക്കുക. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 200 ദിർഹം മുതൽ 2000 ദിർഹം വരെ പിഴ ലഭിക്കുമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.h

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6