Skip to content

chithrodayamflashnews.com

November 28, 2026 6:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1335

കുട്ടികൾക്കായി ജീവിച്ച അച്ഛൻ മരണത്തിലും അവരെ കൂടെക്കൂട്ടി

പയ്യോളി : കോവിഡ് ബാധിച്ച് ഭാര്യ സ്വപ്ന മരിച്ചിട്ട് മൂന്നുവർഷമായെങ്കിലും ആ വിയോഗവുമായി സുമേഷ് പൊരുത്തപ്പെട്ടിരുന്നില്ല. ഗൾഫിലായിരുന്ന സുമേഷ് ഭാര്യവീടിനുസമീപം പുതിയ വീടുവെച്ച് അധികം കഴിയുംമുമ്പായിരുന്നു സ്വപ്നയുടെ മരണം. പിന്നീടയാൾ ഗൾഫിലേക്ക് തിരികെപ്പോയില്ല. മറ്റുജോലികൾക്കും പോകാതെയായി. അതോടെ സാമ്പത്തികപ്രയാസവും നേരിട്ടു. എന്നാൽ, കടുത്ത സാമ്പത്തികപ്രതിസന്ധി കുടുംബത്തിനുള്ളതായി അറിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ജീവിതത്തിലെപ്പോഴും രണ്ടുപെൺമക്കളെയും നിഴൽപോലെ പിന്തുടർന്ന സുമേഷിൽനിന്ന് ഇത്തരമൊരു കടുംകൈ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഗോപികയും ജ്യോതികയും സുമേഷിന്റെ അമ്മയോടൊപ്പം തറവാടുവീട്ടിലായിരുന്നു താമസം. അയനിക്കാടുതന്നെയാണ് ഈ വീടും. അവധിദിവസങ്ങളിലാണ് അച്ഛനടുക്കലേക്ക് ഇവർ വരാറുള്ളത്. പരീക്ഷ കഴിഞ്ഞതിനാൽ കുട്ടികളെ ബുധനാഴ്ച വൈകീട്ടാണ് സുമേഷ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. രാത്രി ഏഴുമണിക്ക് ഗേറ്റിനരികെനിന്ന് കുട്ടികളുമായി സംസാരിച്ചതായി സമീപവാസി ചക്കാലയിൽ റഹീമും റംലയും പറഞ്ഞു.

വ്യാഴാഴ്ച 8.15-ന്റെ പരശുറാമിന് മുന്നിൽച്ചാടിയാണ് സുമേഷ് ജീവനൊടുക്കിയത്. അതിനാൽ, പുലർച്ചെയായിരിക്കും കുട്ടികളുടെ”ജീവനെടുത്തതെന്നു കരുതുന്നു. കുട്ടികളുടെ മരണമുറപ്പുവരുത്തിയിട്ടും തീവണ്ടിക്കുമുന്നിൽ ചാടാൻപോകുമ്പോൾ വാതിൽ പൂട്ടിയത് താൻ ആത്മഹത്യചെയ്യുന്നതിനുമുമ്പ് മറ്റാരും കുട്ടികളെ കാണാൻ പാടില്ലെന്നതുകൊണ്ടായിരിക്കാമെന്ന് പോലീസ് അനുമാനിക്കുന്നു. ഒരാൾ തീവണ്ടിക്കുമുന്നിൽ ചാടിയ വിവരം റെയിൽവേ ഗാങ്‌മാനാണ് പുറത്തറിയിച്ചത്. സംഭവമറിഞ്ഞവരെല്ലാം കൃത്യമായ വിവരം ലഭിക്കാൻ ഫോൺ വിളിച്ചത് റെയിൽവേ ട്രാക്കിനുസമീപം താമസിക്കുന്ന സുമേഷിനെത്തന്നെയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6