Skip to content

chithrodayamflashnews.com

November 28, 2026 6:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1339

ഓൺലൈൻ തട്ടിപ്പ്; താമരശ്ശേരി സ്വദേശിയുടെ 5,86,200 രൂപ തട്ടിയെടുത്ത മൂന്നു പേർ പിടിയിൽ.

താമരശ്ശേരി: താമരശ്ശേരി സ്വദേശിയുടെ 5,86,200 രൂപ തട്ടിയെടുത്ത മൂന്നു പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.ടെലിഗ്രാം ആപ് അക്കൗണ്ട് വഴി കോണ്‍ ടി.വിയുടെ പാർട്ട്ടൈം ജോലിയിലൂടെ കൂടുതല്‍ പണം ലഭിക്കുമെന്നു വിശ്വസിപ്പിച്ച്‌ താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിയില്‍നിന്ന് 5,86,200 രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്.

കൊയിലാണ്ടി മുത്താമ്ബി കിഴക്കേ പറയച്ചാല്‍ അനസ് (32), നടേരി തെക്കേടത്തുകണ്ടി സാദിഖ് (35), പുതുപ്പാടി കൈതപ്പൊയില്‍ പടിഞ്ഞാറുതൊടുകയില്‍ ഷിബിലി (27) എന്നിവരാണ് അറസ്റ്റിലായത്. അനസിന്റെ പക്കല്‍നിന്ന് 5,25,000 രൂപ കണ്ടെടുത്തു. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിയുടെ പരാതിയിലാണ് നടപടി.

ഈ മാസം രണ്ട്, നാല്, അഞ്ച് തീയതികളിലാണ് പലതവണകളായി പണം അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്യിപ്പിച്ച്‌ പിന്നീട് പണവും ലാഭവും നല്‍കാതെ വഞ്ചിച്ചത്.

ആദ്യം 10,000 രൂപ ബാങ്കില്‍ നിക്ഷേപിപ്പിക്കും. പിന്നീട് കൂടുതല്‍ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച്‌ 21,000 രൂപ കൂടി അടക്കാൻ പറയും. തുടർന്നാണ് വാഗ്ദാനങ്ങളിലൂടെ 51,000, 1,51,000, 3,53,200 രൂപ നല്‍കി. കുടുക്കിലുമ്മാരം സ്വദേശിക്ക് ഇങ്ങനെയാണ് 5,86,200 രൂപ നഷ്ടമായത്. കൂടുതല്‍ പേർ തട്ടിപ്പിനിരയായതായാണ് പൊലീസ് സംശയിക്കുന്നത്. സൈബർ പൊലീസിന്റെ സഹായത്തോടെ തട്ടിപ്പില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെക്കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6