ഫെയ്സ്ബുക്ക് പേജ് വഴി വസ്ത്രം ഓർഡർ ചെയ്ത യുവതിക്ക് നഷ്ടമായത് 32,246 രൂപ. മേലാറ്റൂർ ചോലക്കുളം സ്വദേശിനിയായ യുവതിക്കാണ് ഫെയ്സ്ബുക്ക് പേജിലെ പരസ്യം കണ്ട് വസ്ത്രം ഓർഡർ ചെയ്തതോടെ പണം നഷ്ടമായത്. സംഭവത്തിൽ മേലാറ്റൂർ പോലീസിൽ യുവതി പരാതി നൽകി.
ഫെയ്സ്ബുക്ക് പേജിൽ കണ്ട പരസ്യത്തിന്റെ ലിങ്കിലൂടെയാണ് യുവതി വസ്ത്രത്തിന് ഓർഡർ ചെയ്തത്. പരസ്യത്തിലുണ്ടായിരുന്ന ലിങ്ക് വഴി 1900 രൂപ പണമടച്ച് വസ്ത്രം ഓർഡർചെയ്തു. എന്നാൽ, ഇതു കിട്ടാത്തതിനെത്തുടർന്ന് നാലുദിവസത്തിനുശേഷം കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചപ്പോൾ ഓർഡർചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു. അടച്ച 1900 രൂപ തിരികെ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒരു ലിങ്ക് അയച്ചുനൽകി. അതിൽ കയറി ഓൺലൈൻ കമ്പനി പറഞ്ഞതുപ്രകാരം പേര്, വിലാസം, ഒ.ടി.പി. എന്നിവ അയച്ചുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പലതവണകളിലായി 30,346 രൂപകൂടി നഷ്ടപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു.
ഫെയ്സ്ബുക്ക് പേജ് വഴി വസ്ത്രം ഓർഡർ ചെയ്ത യുവതിക്ക് നഷ്ടമായത് 32,246 രൂപ
No Comment.