Skip to content

chithrodayamflashnews.com

November 30, 2026 2:51 am

പ്രഭാത വാർത്തകൾ

2023 | ജനുവരി 30| തിങ്കൾ |

MORE DETAIL TO CLICK ON IMAGE

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തൊഴില്‍മേളകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

.തിരുവനന്തപുരത്ത് വിഎച്ച്‌എസ്‌സി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ സ്കൂളില്‍ സംഘടിപ്പിച്ച തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ അധ്യയന വര്‍ഷത്തില്‍ എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രധാനമായും 5 മേഖലകളിലെ തൊഴില്‍ സാധ്യതകളാണ് ഉദ്യോഗാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നത്.എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചറല്‍ ആന്റ് ഫിഷറീസ്, പാരാമെഡിക്കല്‍, കൊമേഴ്സ് ആന്റ് ടൂറിസം, ജനറല്‍ കാറ്റഗറി എന്നിങ്ങനെയാണ് അവ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ വിളിച്ചോതിക്കൊണ്ട് വൊക്കേഷണല്‍ വിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആ മേഖലയില്‍ തന്നെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുവാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുന്നു.

അവിവാഹിതയ്ക്ക് പിതാവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയില്ല ; ഹൈകോടതി

ജീവിതച്ചെലവിന് മാര്‍ഗമില്ലെങ്കിലും പ്രായപൂര്‍ത്തിയായ അവിവാഹിതയായ മകള്‍ക്ക് പിതാവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് ഹൈകോടതി. അതേസമയം, ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്നയാളാണ് മകളെന്ന് തെളിയിച്ചാല്‍ ജീവനാംശം ആവശ്യപ്പെടാമെന്നും ജസ്റ്റിസ് എ.ബദറുദ്ദീന്‍ വ്യക്തമാക്കി. ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ ഹരജിയിലാണ് ഉത്തരവ്. പരാതി ഫയല്‍ ചെയ്ത 2016 ജൂലൈ മുതല്‍ ഭാര്യക്ക് പ്രതിമാസം 10,000 രൂപയും മകള്‍ക്ക് 8000 രൂപയും ജീവനാംശം നല്‍കാനാണ് കുടുംബകോടതി ഉത്തരവിട്ടത്. ഭാര്യക്ക് 10,000 രൂപ നല്‍കണമെന്ന ഉത്തരവ് ശരിവെച്ച കോടതി, മകള്‍ക്ക് ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 125 (1) പ്രകാരം പ്രായപൂര്‍ത്തിയാകുന്നതുവരെ ജീവനാംശം നല്‍കിയാല്‍ മതിയെന്ന് വ്യക്തമാക്കി. 2017ല്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹിന്ദു അഡോപ്ഷന്‍ & മെയിന്റനന്‍സ് ആക്‌ട് അനുസരിച്ച്‌ ഹിന്ദുവായ മകള്‍ക്ക് വിവാഹം കഴിയുന്നതുവരെ പിതാവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെങ്കിലും ജീവിതച്ചെലവ് സ്വയം വഹിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. ശാരീരിക വൈകല്യമോ മാനസിക ദൗര്‍ബല്യമോ പരിക്കോ നിമിത്തം ജീവിതച്ചെലവ് കണ്ടെത്താനാകാത്ത സാഹചര്യമുണ്ടെങ്കില്‍ മാത്രമേ ഇതിന് അര്‍ഹതയുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ ഹിന്ദു അഡോപ്ഷന്‍ & മെയിന്റനന്‍സ് ആക്‌ട് പ്രകാരമാണ് അപേക്ഷ നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.

കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി.

കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം റൂറല്‍ പൊലീസ് പരിധിയില്‍ ഇത്രയും ഉയര്‍ന്ന തോതില്‍ എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്. കൊല്ലം പട്ടത്താനം സ്വദേശിയായ 24 വയസുകാരന്‍ അമല്‍ ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച്‌ കൊല്ലത്ത് വില്‍പ്പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഒഡീഷ ആരോഗ്യമന്ത്രിയെ പോലീസുകാരൻ വെടിവെച്ച് കൊന്നു


എഎസ്‌ഐയുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ദാസ് അന്തരിച്ചു. ഭുവനേശ്വറിലെ ആശുപത്രിയില്‍ ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ജര്‍സുഗുഡ ജില്ലയില്‍ ബ്രജരാജ് നഗറില്‍ വച്ചു വെടിയേറ്റത്. ബിജെഡിയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്കു നേരെ എഎസ്‌ഐ ഗോപാല്‍ ദാസ് വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങുമ്പോള്‍ നെഞ്ചിലേക്കാണു വെടിവച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അഞ്ച് റൗണ്ട് വെടിവച്ചു. തുടര്‍ന്ന് മന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്തു ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മന്ത്രിയെ ആക്രമിക്കുവാനുള്ള കാരണം വ്യക്തമല്ല. എഎസ്‌ഐയെ ചോദ്യം ചെയ്തു വരികയാണ്.

നഴ്സിംഗ് വിദ്യാര്‍ത്ഥിയെ കോളേജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് താഴേക്കു കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ കളിയാക്കാവിളയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുമിത്രനെയാണ്(19) മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയാണ് സുമിത്രന്‍. ഒരു മുറിയില്‍ നാലംഗ സംഘത്തിനൊപ്പം ആണ് സുമിത്രന്‍ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം കോളേജ് വിട്ട് ഹോസ്റ്റലില്‍ എത്തിയ സുമിത്രന്‍ വിഷമിച്ച്‌ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് വിവരം തിരക്കിയിരുന്നുയെങ്കിലും മറുപടി നല്‍കിയില്ല എന്ന് സുഹൃത്തുകള്‍ പറയുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന സുമിത്രന്‍ രാത്രി ഒരു മണിയോടെ ബാത്ത്റൂമില്‍ പോകുന്നു എന്ന് പറഞ്ഞു പുറത്ത് പോയതായി ഒപ്പമുള്ളവര്‍ പറയുന്നു. അടുത്ത ദിവസം രാവിലെ ആണ് സുമിത്രന്‍ മുറിയില്‍ ഇല്ല എന്നത് സുഹൃത്തുകള്‍ ശ്രദ്ധിക്കുന്നത്.തുടര്‍ന്ന് ഇവര്‍ നടത്തിയ തെരച്ചിലില്‍ ആണ് സുമിത്രനെ ടെറസില്‍ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. തുടുര്‍ന്ന് കോളേജ് അധികൃതര്‍ കളിയാക്കാവിള പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. ടെറസിലെ നിന്ന് കയറി കെട്ടി താഴേക്ക് തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം.സംഭവത്തില്‍ ദുരൂഹതയുള്ളതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഈ…

പ്രഥമ ലോകകപ്പ് കിരീടം ചൂടി ഇന്ത്യൻ പെൺകുട്ടികൾ


പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 17.1 ഓവറിൽ 68 റൺസിനു പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. മത്സരത്തിൻ്റെ തുടക്കത്തിൽ ഇന്ത്യയുടെ ഷഫാലി വർമ (15), ശ്വേത സെഹ്‌രാവത്ത് (5) എന്നിവരെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സൗമ്യ തിവാരി – ഗോംഗഡി ത്രിഷ സഖ്യമാണ് വിജയത്തിലെത്തിച്ചത്. സൗമ്യ 37 പന്തില്‍ നിന്ന് 24 റണ്‍സോടെ പുറത്താകാതെ നിന്നു. ത്രിഷ 29 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്തായി. വിജയത്തിലേക്ക് വെറും 3 റൺസ് മാത്രം ശേഷിക്കെയാണ് ട്രിഷ പുറത്തായത്. പിന്നീട് ഇറങ്ങിയ ഹരിഷിത ബാബുവിനൊപ്പം സൗമ്യ തിവാരി ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഈ റിപ്പോര്‍ട്ട് പരിശോധിച്ച്‌ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനം എല്ലാമേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും എത്തണം. വികസനം ലക്ഷ്യമിടുന്ന ഓരോ നിര്‍ദ്ദേശങ്ങളും സാധാരണക്കാരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുന്നേറ്റവും ഉള്‍ക്കൊള്ളുന്നതായിരിക്കണം. സാമൂഹിക, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ വീതി, ഡ്രെയിനേജ്, വെള്ളം ഒഴിഞ്ഞു പോവുന്നതിനുള്ള സംവിധാനം, ഡിവൈഡര്‍ എന്നിവ അടങ്ങുന്ന കൃത്യമായ ഡിസൈന്‍ സംവിധാനത്തിലൂടെ മാത്രമേ കേരളത്തില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കാവൂ എന്ന തീരുമാനം സര്‍ക്കാര്‍ പരിഗണനയിലാണെന്നും ഇത് പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, സംരംഭ, വ്യവസായ, തൊഴില്‍, ടൂറിസം തുടങ്ങിയ എല്ലാ മേഖലകളിലും വലിയ മുന്നേറ്റം തീര്‍ക്കാന്‍ സര്‍ക്കാരിനായി. ദേശീയപാതയുടെ നിര്‍മ്മാണം 2025 ഓടെ പൂര്‍ത്തിയാവും. മലയോര പാത, തീരദേശ പാത എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുതിയ കാര്‍ അനുവദിച്ചതിനെ ചൊല്ലി വിവാദം.

ധൂര്‍ത്ത് ആരോപിച്ചു സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാര്‍ ഉപയോഗിക്കുന്നുവെന്ന രീതിയിലാണ് വിമര്‍ശനം.അതെ സമയം പുതിയ കാര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ വിശദീകരണം. പഴയ കാര്‍ രണ്ടേ മുക്കാല്‍ ലക്ഷം കിലോ മീറ്റര്‍ ഓടിയ സാഹചര്യത്തില്‍ ടൂറിസം വകുപ്പ് സ്വന്തം നിലക്ക് പുതിയ കാര്‍ നല്‍കുകയായിരുന്നുവെന്നും വി ഡി സതീശന്റെ ഓഫീസ് വിശദീകരിക്കുന്നു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ പത്തു കാറില്‍ ഒന്നാണ് പ്രതിപക്ഷ നേതാവിന് അനുവദിച്ചത്.

അദാനിയെ രക്ഷിക്കാൻ എൽഐസിയുടെ 300 കോടി


ഓഹരിവില പെരുപ്പിച്ചുകാട്ടി ‌അദാനി ​ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്ന് ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ വെളിപ്പെടുത്തിയതിനു പിന്നാലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൽഐസി അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചത് 300 കോടി രൂപ. 20,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട്‌ അദാനി ഗ്രൂപ്പ്‌ വെള്ളിയാഴ്ച തുടക്കമിട്ട തുടർഓഹരി വിൽപ്പനയിലാണ്‌ (എഫ്‌പിഒ) എൽഐസി 300 കോടി മുടക്കിയത്‌. തകർച്ചയുടെ വക്കിൽ നിൽക്കുന്ന അദാനിയെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ്‌ എൽഐസി ജനങ്ങളുടെ പണമെടുത്ത്‌ നൽകിയതെന്ന്‌ കരുതുന്നു.

അദാനിക്ക് ബാങ്കുകൾ വായ്‌പ നൽകിത്‌ 81,234.7 കോടി


ഗൗതം അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾക്കായി രാജ്യത്തെ ബാങ്കുകൾ വായ്‌പ നൽകിയിട്ടുള്ളത്‌ 81,234.7 കോടി രൂപ. ഇതിൽ 60,000 കോടിയോളം രൂപ എസ്‌ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെ വായ്‌പയാണ്‌. സ്വകാര്യ ബാങ്കുകൾ 21,000 കോടി രൂപയാണ്‌ വായ്‌പയായി കൈമാറിയിട്ടുള്ളത്‌. ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പുറത്തുവന്നതിനുശേഷം നാലു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ച അദാനി ഗ്രൂപ്പ്‌ വലിയ തകർച്ചയിലേക്ക്‌ നീങ്ങിയാൽ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഇനിയും പലമടങ്ങ്‌ പെരുകുമെന്ന് വിലയിരുത്തൽ.

ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുമെന്നു രാഹുല്‍


ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉറപ്പായും സ്വാധീനം ചെലുത്തുമെന്നു രാഹുല്‍ ഗാന്ധി. ആ സ്വാധീനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഈ യാത്ര അവസാനിക്കുകയല്ല. ഇതൊരു തുടക്കവും ആദ്യ പടിയുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്രയുടെ സമാപനത്തോടനുബന്ധിച്ചു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഇന്ന് ശ്രീനഗറിലാണു സമാപനസമ്മേളനം.

ജീപ്പ് തലകീഴായി മറിഞ്ഞു


അഭ്യാസ പ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയിലാണ് സംഭവം. ജീപ്പ് അതിവേഗം വളച്ചെടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി മൈക്കിള്‍ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.

എറണാകുളം -വേളാങ്കണ്ണി ട്രെയിന്‍ ഫെബ്രുവരിയിലേക്കു നീട്ടി


കൊല്ലം-ചെങ്കോട്ട പാതയിലെ ജനപ്രിയ സര്‍വീസായ എറണാകുളം -വേളാങ്കണ്ണി പ്രതിവാര ട്രെയിന്‍ ഫെബ്രുവരിയിലേക്കു കൂടി നീട്ടി. 4, 11, 18, 25 തീയതികളില്‍ വേളാങ്കണ്ണിയിലേക്കും അഞ്ച്, 12, 19, 26 തീയതികളില്‍ തിരികെ എറണാകുളത്തേക്കും സര്‍വീസ് നടത്തും. യാത്രക്കാരുടെ വന്‍തിരക്ക് പരിഗണിച്ചാണിത്. ഇത്രയും തിരക്കും വരുമാനവും ഉണ്ടായിട്ടും ഇത് സ്ഥിരം സര്‍വീസാക്കാന്‍ റെയില്‍വേ നടപടിയായിട്ടില്ല.

കോണ്‍ഗ്രസിനെ പരിഹസിച്ച് അനില്‍ ആന്റണി

കശ്മീരില്ലാത്ത ഭൂപടം നിരവധി തവണ പ്രസിദ്ധീകരിച്ച മാധ്യമമാണു ബിബിസിയെന്ന് അനില്‍ കെ. ആന്‍റണി. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികള്‍ പലതവണ ബിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും എ. കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തു. ബിബിസി മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ടാണ് അനില്‍ ആന്‍റണിയുടെ ട്വീറ്റ്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ പലവട്ടം ബിബിസിയില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അനില്‍ ആന്‍റണി പറയുന്നു. കോണ്‍ഗ്രസിനു പറ്റിയ കൂട്ടുകെട്ടാണു ബിബിസിയെന്നും അനില്‍ ട്വീറ്റില്‍ പരിഹസിക്കുന്നുണ്ട്.

വിമാനം അടിയന്തിരമായി നിലത്തിറക്കി


ഉത്തർപ്രദേശിൽ എയർ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ലക്‌നൗ വിമാനത്താവളത്തിലാണ് സംഭവം. ലക്നൗവിൽ നിന്നും കൊൽക്കത്തയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് പക്ഷി ഇടിച്ചത്. തുടർന്ന് അടിയന്തരമായി ഇറക്കുകയായിരുന്നു.

പ്രവേശന പരീക്ഷകളില്‍ പെണ്‍കുട്ടികളെ വിലക്കി താലിബാന്‍


സര്‍വകലാശാലകളിലെ പ്രവേശന പരീക്ഷകളില്‍ പെണ്‍കുട്ടികളെ വിലക്കി താലിബാന്‍. വിദ്യാര്‍ഥിനികളെ പ്രവേശന പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്ന് സര്‍വകലാശാലകള്‍ക്ക് താലിബാന്‍ ഭരണകൂടം കത്തെഴുതി. വിലക്ക് ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണു മുന്നറിയിപ്പ്.

കയത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി


ഇടുക്കി ചിത്തിരപുരം പവർഹൗസിന് സമീപം കല്ലടി വളവ് കയത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ശരണണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏഴംഗ സംഘത്തോടൊപ്പം മൂന്നാറിൽ എത്തിയ ശരണിനെ ഇന്നലെ രാവിലെയാണ് കാണാതായത്.

ഗൃഹനാഥന്‍ കിണറ്റിൽ വീണ് മരിച്ചു


കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റിൽ വീണ് മരിച്ചു. പേരാവൂർ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. പൂച്ചയുമായി മുകളിലേക്ക് കയറുന്നതിനിടെ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു.

നികു​തി വ​ള​ര്‍ച്ച​യി​ല്‍ കേ​ര​ളം പിന്നിൽ


നികു​തി വ​ള​ര്‍ച്ച​യി​ല്‍ രാ​ജ്യ​ത്ത് കേ​ര​ളം പി​ന്നി​ലെ​ന്ന് റി​പ്പോ​ര്‍ട്ട്. മ​റ്റ് പ്ര​ധാ​ന സാ​മ്പ​ത്തി​ക സൂ​ച​ക​ങ്ങ​ളി​ലും കേ​ര​ളം പി​ന്നി​ലാ​ണ്. ഗു​ലാ​ത്തി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓഫ് ഫൈ​നാ​ന്‍സ് ആ​ന്‍ഡ് ടാ​ക്സേ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണി​ത്. പ്ര​ധാ​ന​പ്പെ​ട്ട 19 സം​സ്ഥാ​ന​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്താ​യി​രു​ന്നു പ​ഠ​നം. നി​കു​തി സ​മാ​ഹ​ര​ണ​ത്തി​ലെ വ​ന്‍വീ​ഴ്ച​യാ​ണ് റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്. 2016-2021 കാ​ല​ത്ത് കേ​ര​ളം കൈ​വ​രി​ച്ച വ​ള​ര്‍ച്ച 2% മാ​ത്ര​മാ​ണെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. 19 സം​സ്ഥാ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി​യെ​ടു​ത്താ​ലും ഇ​ത് 6.3% ആ​ണ്.

ലഹരിക്കടത്ത് കേസിൽ ക്ലീൻ ചിറ്റ്


ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ലീൻ ചിറ്റ് നൽകി ആലപ്പുഴ ജില്ല സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകളില്ലെന്നും ലഹരി ഇടപാടുകളിൽ ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

5 കോടിയുടെ സ്വർണം പിടിച്ചു


കഴിഞ്ഞ 2 ദിവസങ്ങളിലായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 10 കിലോ തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തു. 27, 28 തീയ്യതികളിലായി 5 കോടിയുടെ അടുത്തു വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. 2 വിദേശ പൗരന്മാരും പിടിക്കപ്പെട്ടിട്ടുണ്ട്.

അമ്മയും 2 മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ


കുന്നംകുളം പന്നിത്തടത്ത് അമ്മയും 2 മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ (3), അമന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കാളുവളപ്പിൽ ഹാരിസ് വിദേശത്താണ്. ഇന്നലെ പുലർച്ചെയാണ് സംഭവം. വീടിന്‍റെ രണ്ടാം നിലയിലെ ബാൽക്കണിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഭൂചലനത്തിൽ 7 പേർ മരിച്ചു


ഇറാനിൽ റിക്‌ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 7 പേർ മരിച്ചു. 450 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 9:44 ഓടെയായിരുന്നു ഭൂചലനം. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ അതിർത്തിയോട് ചേർന്നുള്ള വെസ്റ്റ് അസർബൈജാന്‍ പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനം ഉണ്ടായത്.

കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ


ഇ​ട​തു​മു​ന്ന​ണി​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) ​ചെ​യ​ർ​മാ​നും പ​ത്ത​നാ​പു​രം എം​എ​ൽ​എ​യു​മാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചെ​ന്നും, അ​തേപ്പ​റ്റി ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സ്വ​ന്തം മു​ന്ന​ണി​ക്കെ​തി​രെ​യു​ള്ള ഗ​ണേ​ഷി​ന്‍റെ വി​മ​ർ​ശ​നം.

ആ​​​രോ​​​പ​​​ണം എ​​​ഫ്പി​​​ഒ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​ണെന്ന് അദാനി


യു ​​​എ​​​സ് ഷോ​​​ർ​​​ട്ട് സെ​​​ല്ല​​​ർ​​​മാ​​​രാ​​​യ ഹി​​​ൻ​​​ഡെ​​​ൻ​​​ബ​​​ർ​​​ഗ് റി​​​സ​​​ർ​​​ച്ചി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ ഓ​​​ഹ​​​രി വി​​​ൽ​​​പ്പ​​​ന​യു​​​ടെ (എ​​​ഫ്പി​​​ഒ)​​ വി​​​ല​​​യി​​​ലോ സ​​​മ​​​യ​​​ത്തി​​​ലോ യാ​​​തൊ​​​രു മാ​​​റ്റ​​​വും വ​​​രു​​​ത്തി​​​ല്ലെ​​​ന്ന് അ​​​ദാ​​​നി ഗ്രൂ​​​പ്പ്. ഗ്രൂ​​​പ്പി​​​ന്‍റെ ഫ്ലാ​​​ഗ് ഷി​​​പ്പ് ക​​​മ്പ​​​നി​യാ​യ അ​​​ദാ​​​നി എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സി​​​ന്‍റെ എ​​​ഫ്പി​​​ഒ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. 20,000 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണി​ത്. ഇ​​​ത് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​ണ് ഹി​​​ൻ​​​ഡെ​​​ൻ​​​ബ​​​ർ​​​ഗ് ത​ങ്ങ​ൾ​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നു ഗ്രൂ​​​പ്പ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി


85 വർഷത്തെ പ്രവർത്തനത്തിന് ശേഷം ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. സൗദി പ്രാദേശിക സമയം വെള്ളിയാഴ്‌ച വൈകീട്ട് നാലിനായിരുന്നു അറബിക് റേഡിയോ പ്രക്ഷേപണം ബിബിസി ഔദ്യോഗികമായി അവസാനിപ്പിച്ചത്. അവതാരകൻ മഹമൂദ് അൽമോസല്ലാമിയായിരുന്നു സർവീസ് അവസാനിപ്പിക്കുന്ന വാർത്ത അറിയിച്ചത്. അവസാന പ്രക്ഷേപണത്തിന് ലക്ഷകണക്കിന് പേർ സാക്ഷികളായി.

മാരക മയക്കുമരുന്ന് എത്തിക്കുന്നയാൾ അറസ്റ്റിൽ


കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ അടക്കം മാരക മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തലവനെ തിരൂർ പോലീസ് അറസ്റ്റു ചെയ്‌തു. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ മുഹമ്മദ്‌ റിഹാഫിനെയാണ് മലപ്പുറം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇയാൾ ബാംഗ്ലൂർ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ്.

കേന്ദ്രനിയമ മന്ത്രിക്കെതിരെ സുപ്രീംകോടതി മുൻ ജഡ്‌ജി റോഹിന്റൺ ഫാലി നരിമാൻ


ജഡ്‌ജി നിയമനത്തിനുള്ള കൊളീജിയം ശുപാർശകളിൽ കേന്ദ്രസർക്കാർ അടയിരിക്കുന്നത്‌ ജനാധിപത്യത്തിന്റെ നാശത്തിന്‌ വഴിയൊരുക്കുമെന്ന രൂക്ഷ വിമർശവുമായി സുപ്രീംകോടതി മുൻ ജഡ്‌ജി റോഹിന്റൺ ഫാലി നരിമാൻ. മുപ്പതു ദിവസത്തിനകം കേന്ദ്രസർക്കാർ മറുപടി നൽകിയില്ലെങ്കിൽ ശുപാർശ നടപ്പാക്കണമെന്നും മുൻ കൊളീജിയം അംഗംകൂടിയായ നരിമാൻ പറഞ്ഞു. കേന്ദ്രനിയമ മന്ത്രി കിരൺ റിജിജുവിന്റെ കൊളീജിയത്തിനെതിരായ പരാമർശങ്ങളേയും നരിമാൻ കടന്നാക്രമിച്ചു.

ഹോക്കി ലോകകിരീടം ജര്‍മനിക്ക്


പുരുഷ ഹോക്കി ലോകകിരീടം ജര്‍മനിക്ക്. ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ബെല്‍ജിയത്തെയാണു ജര്‍മനി തോല്‍പിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജര്‍മനിയുടെ വിജയം.

നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം


ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ ജ​യ​വു​മാ​യി മ​ല​യാ​ളി​ക​ളു​ടെ മ​ഞ്ഞ​പ്പ​ട തി​രി​ച്ചെ​ത്തി. ഗ്രീ​ക്ക് താ​രം ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​ക്കോ​സി​ന്‍റെ ഇ​ര​ട്ട ഗോ​ൾ ക​രു​ത്തി​ൽ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ സ്വ​ന്തം മൈ​താ​ന​ത്ത് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ത​ക​ർ​ത്തത്. ലീ​ഡെ​ടു​ക്കാ​നു​ള്ള സു​വ​ര്‍ണാ​വ​സ​ര​ങ്ങ​ള്‍ ആ​ദ്യ മി​നി​റ്റി​ല്‍ ത​ന്നെ ല​ഭി​ച്ചെ​ങ്കി​ലും 42-ാം മി​നി​റ്റി​ലും 44-ാം മി​നി​റ്റി​ലും വ​ല കു​ലു​ക്കി ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​ക്കോ​സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വി​ജ​യ​മൊ​രു​ക്കി​.
വി​ജ​യ​ത്തോ​ടെ ടീം ​പോ​യ​ൻ​റ് പ​ട്ടി​ക​യി​ൽ വീ​ണ്ടും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നേ​ര​ത്തെ മും​ബൈ സി​റ്റി​ക്കെ​തി​രെ​യും എ​ഫ്സി ഗോ​വ​ക്കെ​തി​രെ​യും പ​രാ​ജ​യ​പ്പെ​ട്ട ടീം ​പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് വീ​ണി​രു​ന്നു. പ്ലേ ​ഓ​ഫി​ന് മു​മ്പ് ഇ​നി 6 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​യു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഈ ​വി​ജ​യം വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6