Skip to content

chithrodayamflashnews.com

November 28, 2026 6:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി

കോഴിക്കോട്: പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി. സർക്കാർ കലണ്ടർ പ്രകാരം ഏപ്രിൽ 10 നാണ് പെരുന്നാളെന്നും 10,11 ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചിട്ടില്ലെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു. നിലവിൽ വിദ്യാർഥി സൗഹൃദമായാണ് പരീക്ഷ തീയതികൾ നിശ്ചയിച്ചതെന്നും കൺട്രോളർ പറഞ്ഞു.

അതേസമയം, പെരുന്നാൾ ദിനത്തിൽ പരീക്ഷ നടത്തുന്നില്ലെന്ന കാലിക്കറ്റ് സർവകലാശാല വാദം തെറ്റാണ്. ഏപ്രിൽ 11ന് നടക്കുന്ന ഒന്നാം സെമസ്റ്റർ ബി വോക്ക് ലോജിസ്റ്റിക്സ് മാനേജ്മന്റ് പരീക്ഷ മാറ്റിയിട്ടില്ല. ഏപ്രിൽ 10,11 ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചിട്ടില്ലെന്നാണ് പരീക്ഷാ കൺട്രോളറുടെ വിശദീകരണം.

ഒന്നാം സെമസ്റ്റർ ബി വോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പരീക്ഷയാണ് പെരുന്നാൾദിനത്തിൽ തീരുമാനിച്ചിരിക്കുന്നത്. പെരുന്നാൾദിനത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ പരീക്ഷ തീരുമാനിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ തന്നെ രംഗത്തെത്തിയിരുന്നു. അശാസ്ത്രീയമായി ടൈം ടേബിൾ തയ്യാറാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിമർശനം. പരീക്ഷാ തീയതി പുനഃക്രമീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6