പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ സോഷ്യല്‍മീഡിയയില്‍ താരമായി മാറിയ മത്സ്യത്തൊഴിലാളിയായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസല്‍ (37) അറസ്റ്റില്‍.
സ്വർണം തട്ടിയെടുത്ത കേസിലാണ് ജൈസലിനെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ നേരത്തെ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍ കഴിയുന്ന ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് നടന്ന ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലില്‍ കഴിയുന്നത്.
അറസ്റ്റ് ചെയ്ത് കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കി. 2018-ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാൻ സഹായിച്ച് രക്ഷാപ്രവർത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധ നേടിയത്. അന്ന് വീഡിയോ വൈറലായതോടെ ലോകമെമ്ബാട് നിന്നും പ്രശംസയും പലരുടേയും സഹായത്താല്‍ വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.
No Comment.