മലപ്പുറം:മൊബൈല്‍ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ വീണ്ടും വ്യാപകമാകുന്നു. ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്നു പറഞ്ഞാണ് പുതിയ തട്ടിപ്പ്.
ബി.എസ്.എൻ.എല്‍. മുംബൈ ഓഫീസില്‍ നിന്നാണെന്നും രണ്ടുമണിക്കൂറിനകം നിങ്ങളുടെ പേരിലുള്ള എല്ലാ ഫോണ്‍ കണക്ഷനുകളും റദ്ദാക്കുമെന്നും പറഞ്ഞാണ് കഴിഞ്ഞദിവസം മലപ്പുറത്തെ രണ്ടുനമ്ബറുകളില് വിളി വന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഒൻപത് അമർത്തുക എന്ന നിർദേശവും.
ഒൻപത് അമർത്തിയാല്‍ കോള്‍സെന്ററിലേക്കു പോകും. അവിടെ കോള്‍ എടുക്കുന്നയാള്‍ നമ്ബറും ഉടമയുടെ പേരും സ്ഥലവും പറഞ്ഞ് ശരിയല്ലേ എന്നു ചോദിക്കും. നിങ്ങളുടെ പേരിലുള്ള ഒരു നമ്ബറിനെതിരേ മുംബൈയിലെ ഒരു പോലീസ്സ്റ്റേഷനില്‍ ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ രണ്ടുമണിക്കൂറിനകം എല്ലാ ഫോണ്‍ കണക്ഷനുകളും റദ്ദാക്കുമെന്നും അറിയിക്കും.
വിദേശങ്ങളിലേക്കു വിളിച്ചിട്ടുള്ളയാളോട് രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നതായുള്ള പരാതിയുണ്ടെന്നാണു പറഞ്ഞത്. വിദേശവിളി ഇല്ലാത്ത ഫോണിന്റെ ഉടമയോടു പറഞ്ഞത് നിങ്ങളുടെ ഫോണില്‍നിന്ന് വ്യാപകമായി അശ്ലീല വീഡിയോകള്‍ ഷെയർ ചെയ്യുന്നു എന്നാണ്. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആവശ്യപ്പെട്ടത് കേസ് ഒത്തുതീർക്കാനുള്ള കൈക്കൂലിയാണ്.
മലപ്പുറത്ത് മൂന്നുദിവസത്തിനിടെ രണ്ടു നമ്ബറുകളിലേക്ക് ഒരേ ഫോണില്‍നിന്ന് വിളി വന്നു. 9936789682 എന്ന നമ്ബറില്‍നിന്നാണ് രണ്ടു കോളുകളും വന്നത്. മാൻവേന്ദ്ര എന്നപേരില്‍ ഉത്തർപ്രദേശിലുള്ള നമ്ബർ എന്നാണ് ട്രൂ കോളറില്‍ കാണിച്ചത്.
കരുതിയിരിക്കുക -
ഇത്തരം പരാതികള്‍ മുൻപ് വന്നിട്ടില്ല. ഇത്തരം കോളുകള്‍ വന്നാല്‍ ഒരുതരത്തിലും പ്രതികരിക്കരുത്. പണം തട്ടുന്നതിനു മാത്രമല്ല, ഫോണില്‍നിന്നുള്ള ഡേറ്റ ചോർത്തുന്നതിനും ഇത്തരം വിളികള്‍ ഉപയോഗപ്പെടുത്താനിടയുണ്ട്. മൊബൈലിലെ അറിയിപ്പിലൂടെ കണക്ഷനുകള്‍ റദ്ദാക്കുന്നതുപോലുള്ള നടപടികളൊന്നും ബി.എസ്.എൻ.എല്‍. ചെയ്യുന്നുമില്ല – അനിതാ സുനില്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജർ, ബി.എസ്.എൻ.എല്‍.)
ജാഗ്രത പാലിക്കുക - മലപ്പുറം സൈബർ പോലീസ്
ബാങ്കില്‍നിന്നാണ് എന്നുപറഞ്ഞോ ആധാർ നമ്ബർ അപ്ഡേറ്റ് ചെയ്യാനാണ് എന്നുപറഞ്ഞോ ഒക്കെയാകും വിളി. ചില വിളികളില്‍ ഒരു ആപ്പ് ഇൻസ്റ്റാള്‍ചെയ്യാൻ നിർദേശിക്കാറുണ്ട്. ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുന്നതോടെ നമ്മുടെ ഫോണ്‍ മറ്റൊരാള്‍ക്ക് നിയന്ത്രിക്കാനാകും. അക്കൗണ്ടില്‍നിന്നുള്ള പണം തട്ടലുള്പ്പെടെ അവർക്ക് ചെയ്യാനാവും. ഇത്തരം വിളികളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം – സൈബർ പോലീസ്.
No Comment.