യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ വൻ കവർച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഉൾപ്പടെ മോഷണം പോയി.
ട്രെയിനിന്റെ എ.സി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവർച്ചയ്ക്ക് ഇരയായത്. ഇന്ന് പുലർച്ചെ സേലത്തിനും ധർമ്മപുരിക്കും മധ്യേയായിരുന്നു സംഭവം.
ഹാൻഡ് ബാഗുകളും യാത്രക്കാർ പാന്റ്സിന്റെയും മറ്റും പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പണമുൾപ്പടെ കവർന്ന് ബാഗുകൾ ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യാത്രക്കാർ ഉറക്കമുണർന്നപ്പോഴാണ് കവർച്ചയ്ക്ക് ഇരയായ വിവരം അറിഞ്ഞത്.
തുടർന്ന്
ഇവർ സേലം സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകി.
സേലം കേന്ദ്രീകരിച്ചുള്ളതാണ് കവർച്ചാ സംഘമെന്നാണ് സൂചന.
No Comment.