
ഡോ. എം.ജി.ആർ യൂണിവേഴ്സിറ്റിയുടെ 2022-ലെ PAT യുവമിത്രാപുരസ്കാരം സന്ധ്യാ ജയേഷ് പുളിമാത്തിന് ഡോ.എം ജി ആർ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. രഘുനാഥൻ, ഡോ. പഴനി സ്വാമി എന്നിവർ ചേർന്ന് നൽകുന്നു. മാധവിക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ‘പെയ്തൊഴിയാത്ത പ്രണയമേഘം‘ എന്ന നോവലാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയത്.
ശ്രീ.ഋഷിരാജ് സിംഗ് ഐ. പി.എസ്, ബി.സന്ധ്യ.ഐ. പി. എസ്,ഡോ. സാബു തോമസ് (വൈസ് ചാൻസലർ എം ജി യൂണിവേഴ്സിറ്റി), ശ്രീധന്യ സുരേഷ് (ഐ.എ.എസ്), ഡോ. ധർമ്മരാജ് അടാട്ട് (മുൻ. വൈസ് ചാൻസലർ കാലടി സംസ്കൃത സർവകലാശാല)…. എന്നിവരോടൊപ്പം പരിഗണിച്ചു നൽകിയ ഈ പുരസ്കാരത്തിന് PAT പരിസ്ഥിതി സംഘടനയോടും, ഡയറക്ടർ ശ്രീ.സുനു വിജയൻ എന്നിവരോടുള്ള നന്ദിയും സ്നേഹവുംഅറിയിക്കുന്നു. ഒപ്പം മന്മറഞ്ഞുപോയ സാഹിത്യകാരിയും പരിസ്ഥിതി പ്രവർത്തകയുമായ PAT ന്റെ മാർഗ്ഗ ദർശിയുമായിരുന്ന ശ്രീമതി. സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട്, ഇന്ന് ഡോ. എം.ജി.ആർ. യൂണിവേഴ്സിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടന, ആഗോളതലത്തിൽ പരിസ്ഥിതി സംരക്ഷണവുമായി മുന്നേറട്ടെ എന്ന് ആശംസിക്കുന്നു…

[…] ഡോ. എം.ജി.ആർ യൂണിവേഴ്സിറ്റിയുടെ 2022-ലെ … […]