Skip to content

chithrodayamflashnews.com

November 28, 2026 5:54 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കോളജിലെ തൂപ്പുകാരി ഡിഗ്രിയും പിജിയുമെടുത്തു; നെറ്റ് എഴുതാനുള്ള പരിശീലനം പുരോഗമിക്കുന്നു; കോളജ് അധ്യാപികയെന്ന ലക്ഷ്യത്തോട് അടുത്ത് കോഴിക്കോട്ടെ ഗംഗാ ദേവി.

തൂപ്പുജോലിക്കാരിയില്‍ നിന്നും കോളജ് അധ്യാപികയാകാൻ പരിശ്രമിക്കുന്ന ഒരു വീട്ടമ്മ കേരളത്തിലുണ്ട്. കോഴിക്കോട് ദേവഗിരി കോളേജിലെ തൂപ്പുകാരി ഗംഗാദേവിയാണ് തന്റെ നിശ്ചയാർഢ്യം ഒന്നുകൊണ്ട് മാത്രം ലക്ഷ്യത്തിലേക്ക് അടുക്കുന്നത്.

ദേവഗിരി കോളേജില്‍ തൂപ്പുജോലി ചെയ്യുന്നതിനിടെയാണ് ഗംഗ പ്രൈവറ്റായി പഠിച്ച്‌ മലയാളത്തില്‍ ഡിഗ്രിയും പി.ജിയുമെടുത്തത്. ഇപ്പോഴിതാ, നെറ്റ് എഴുതാനുള്ള പരിശീലനത്തിലാണ് ഗംഗാദേവി.

മഞ്ജുവാര്യർ അഭിനയിച്ച ‘ഉദാഹരണം സുജാത’ എന്ന സിനിമകഥയെ പോലും വെല്ലുന്നതാണ് ഗംഗാദേവിയുടെ ജീവിതം. കോഴിക്കോട് വെള്ളിപറമ്ബ് സ്വദേശിയാണ് സി.എം നിവാസില്‍ ഗംഗാദേവി. അധ്യാപികയാകുക എന്നതായിരുന്നു ഗംഗയുടെ ചെറുപ്പം മുതലേയുള്ള ആഗ്രഹം. എന്നാല്‍, വിധി അതിന് അനുവദിച്ചില്ല. പ്രീഡിഗ്രി വച്ച്‌ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് വിവാഹം ഭർത്താവ് സുധീഷ് പെയിന്റിംഗ് തൊഴിലാളിയാണ്. തുടർന്ന് ദേവഗിരി കോളേജില്‍ തൂപ്പുകാരിയായി എത്തി. 18 വർഷമായി ഗംഗ ദേവഗിരിയില്‍ തൂപ്പുകാരിയായിട്ട്. രാവിലെ ഏഴരയ്ക്ക് കോളേജിലെത്തും. വൈകിട്ട് അഞ്ചിന് മടങ്ങും. ഇതിനിടയിലാണ് തന്റെ മോഹത്തെ കുറിച്ച്‌ ഗംഗ കോളജിലെ അധ്യാപകരോടും പ്രിൻസിപ്പലിനോടും പറയുന്നത്.

വെറുമൊരു തൂപ്പുകാരിയുടെ മോഹം എന്ന് കോളജ് പ്രിൻസിപ്പലും അധ്യാപകരും ഗംഗ ദേവിയുടെ ആഗ്രഹത്തെ പുച്ഛിച്ച്‌ തള്ളിയില്ല. പകരം പ്രോത്സാഹനം നല്‍കി ഒപ്പം നിന്നു. അങ്ങനെ, പഴയ പ്രീഡിഗ്രിക്കാരി ഡിഗ്രിക്ക് ചേർന്നു. 10 വർഷത്തിന് ശേഷം ഗംഗ പഠനം വീണ്ടും തുടങ്ങി.കാലിക്കറ്റ് സർവകലാശാലയില്‍ പ്രൈവറ്റായി രജിസ്റ്റർ ചെയ്താണ് ബി.എയും എം. എയും പാസായത്. നെറ്റും പാസാകണമെന്ന ദൃഢനിശ്ചയത്തിലാണിപ്പോള്‍ ഗംഗാദേവി.

താൻ തൂപ്പുകാരിയായി ജോലി ചെയ്യുന്ന അതേ കോളജിലാണ് മകള്‍ നീതു ബോട്ടണി എം എസ്‌ സി പഠിക്കുന്നത്. അമ്മയുടെ നേട്ടത്തില്‍ നീതുവിന് അഭിമാനമാണ്.

തനിക്ക് പ്രചോദനമായത് മഞ്ജുവാര്യരുടെ ഉദാഹരണം സുജാതയെന്ന സിനിമയാണെന്ന് ഗംഗാദേവി പറയുന്നു. എവിടെയെങ്കിലും എത്തണമെന്ന വാശി തനിക്കുമുണ്ടായി. ഒരിക്കലവർ കോളേജില്‍ വന്നിട്ടുണ്ട്. അന്ന് കാണാൻ കഴിയാത്തത് സങ്കടമായിരുന്നു. ഒരിക്കല്‍ കാണണമെന്നുണ്ടെന്നും ഗംഗാദേവി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6