Skip to content

chithrodayamflashnews.com

November 30, 2026 2:51 am

സായാഹ്ന വാർത്തകൾ

2023 | ജനുവരി 31 | ചൊവ്വ |

പരപ്പനങ്ങാടി – കടലുണ്ടി റൂട്ടിൽ വള്ളിക്കുന്ന് ഉഷാ നെയ്സറി ക്ക്‌ സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം

പരപ്പനങ്ങാടി – കടലുണ്ടി റൂട്ടിൽ വള്ളിക്കുന്ന് ഉഷാ നെയ്സറി ക്ക്‌ സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം നടന്നിട്ടുണ്ട് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ ആളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇന്ന് രാവിലെ 11മണിയോടെ ആണ് അപകടം.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

ചെമ്മാട് തലപ്പാറ റൂട്ടിൽ മുട്ടിയാറ ബൈക്ക് നിയന്ത്രണം വിട്ട് ബിൽഡിങ് വർക്കിന് ഇറക്കി വെച്ച ജനറേറ്ററിൽ ഇടിച്ചു അപകടം

ചെമ്മാട് തലപ്പാറ റൂട്ടിൽ മുട്ടിയാറ ബൈക്ക് നിയന്ത്രണം വിട്ട് ബിൽഡിങ് വർക്കിന് ഇറക്കി വെച്ച ജനറേറ്ററിൽ ഇടിച്ചു അപകടം
അപകടത്തിൽ പുകയൂർ സ്വദേശി കള്ളിയത്ത് സൈദലവി (60) എന്ന ആൾക്ക് പരിക്ക്
അദ്ദേഹത്തെ തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക്‌ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ അവതരിപ്പിക്കുന്ന ബജറ്റ് ജനകീയ ബജറ്റാകുമന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ആദ്യം ഇന്ത്യ, ആദ്യം പൗരന്മാര്‍ എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നല്ലതാണ് കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകം പ്രതീക്ഷയര്‍പ്പിച്ച രാജ്യമായി ഇന്ത്യ വളര്‍ന്നുവെന്നും അതിനു കാരണം ദൃഢനിശ്ചയമുള്ള സര്‍ക്കാരാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു.

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു. സ്ത്രീകളും യുവജനങ്ങളും രാജ്യത്തെ നയിക്കണം. അതിര്‍ത്തികളില്‍ ഇന്ത്യ ശക്തമാണ്. ഭീകരതയെ ധീരമായി നേരിടുന്ന സര്‍ക്കാരാണിത്. കാഷ്മീരില്‍ സമാധാനം കൊണ്ടുവന്നു. അഴിമതി അവസാനിപ്പിച്ചെന്നും രാഷ്ട്രപതി അവകാശപ്പെട്ടു.

റേഷന്‍ വ്യാപ‌ാരികള്‍ പ്രതിസന്ധിയിൽ ; ഡീലേഴ്സ് അസോസിയേഷന്‍

റേഷന്‍ വ്യാപാരികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇ-പോസ് മെഷീന്‍ പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല. കൃത്യമായി റേഷന്‍ കമ്മീഷന്‍ ലഭിക്കുന്നില്ല. വെള്ള, നീല കാര്‍ഡുകള്‍ക്ക് ആട്ട വിതരണം നിലച്ചു. പഞ്ചസാര മഞ്ഞക്കാര്‍ഡുകള്‍ക്ക് മാത്രമാക്കി. വ്യാപാരത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞു. സെയില്‍മാന് ശമ്പളവും കട വാടകയും കൊടുക്കാന്‍ കഴിയുന്നില്ലെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഫ്ളിപ്കാര്‍ട്ട് ജീവനക്കാരി വെടിയേറ്റുകൊല്ലപ്പെട്ടു

. പശ്ചിംവിഹാറില്‍ 32 കാരിയായ ജ്യോതിയാണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുചക്ര വാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്ന് ഭര്‍ത്താവ് ദീപക് പറഞ്ഞു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു ; എ.എന്‍.ഷംസീര്‍

ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് പേരുമാറ്റല്‍ മഹാമാരിയാണെന്നും അതിന് ഉദാഹരണമാണ് മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റിയതെന്നും എ.എന്‍ ഷംസീര്‍ വിമര്‍ശിച്ചു. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഇനി അമൃത് ഉദ്യാന്‍ എന്ന ഒറ്റപ്പേരില്‍ അറിയപ്പെടുമെന്ന് രാഷ്ട്രപതി ഭവന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പേര് മാറ്റം. ദില്ലിയിലെ പ്രശസ്തമായ രാജ്പഥിന്‍റെ പേര് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ‘കര്‍ത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. പേര് മാറ്റിയ കേന്ദ്ര നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മുഗള്‍ ഗാര്‍ഡനെന്ന പേര് മാറ്റി അമൃത് ഉദ്യാനാക്കിയതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടുങ്ങിയ മനസ്ഥിതിയാണെന്ന് കോണ്‍ഗ്രസ് വക്താവ് റാഷിദ് അല്‍വി വിമര്‍ശിച്ചിരുന്നു. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണെന്ന് സിപിഐയും വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ കൊളോണിയല്‍ വിധേയത്വം ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നായിരുന്നു ബിജെപി പക്ഷം. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റി. ഇനി മുതല്‍ അറിയപ്പെടുക പുതിയ പേരില്‍. 1928ല്‍ എഡ്വിന്‍ ലുറ്റേന്‍സാണ് അന്ന് വൈസ്റോയി എസ്റ്റേറ്റ് എന്ന് വിളിച്ചിരുന്ന രാഷ്ട്രപതി ഭവനും മുഗള്‍ ഗാര്‍ഡനും രൂപ കല്പന നടത്തിയത്. മുഗള്‍, ഇംഗ്ലീഷ് പൂന്തോട്ട ശൈലികള്‍ സമന്വയിപ്പിച്ചായിരുന്നു രൂപകല്പന. മുഗള്‍ സംസ്കാരമാണ് ഇന്ത്യയില്‍ ഉദ്യാനങ്ങളുടെ പ്രാധാന്യം കൂട്ടിയതെന്നും, അത് കൊണ്ടാണ് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് അന്ന് മുഗള്‍ ഗാര്‍ഡന്‍ എന്ന് പേര് വന്നതുമെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.

ഫെബ്രുവരി ഒന്ന് മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും രണ്ട് ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കണം.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.

സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് താത്ക്കാലിക നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ‌ ഉത്തരവിട്ടു.

2018ലെ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് നിലവിലുള്ള താത്ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട് റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാനുള്ള ഇടക്കാല ഉത്തരവ്.

നിലവിൽ റാങ്ക് പട്ടികയിലുള്ള കുറച്ചു പേർക്കു മാത്രമാണു സർക്കാർ നിയമനം നൽകിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക ഡ്രൈവർമാരിൽ ഭൂരിപക്ഷവും സ്ഥാപനം ഭരിക്കുന്നവരുടെ സ്വന്തക്കാരാണ്. ഇതിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു ഉദ്യോഗാർഥികൾ. സാമ്പത്തിക പ്രതിസന്ധിയുള്ളതു കൊണ്ടാണു സ്ഥിരം തസ്തിക സൃഷ്ടിക്കാതെ താത്ക്കാലികക്കാരെ നിയമിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ താത്ക്കാലികമായി ജോലി ചെയ്യാൻ തയാറാണെന്ന് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ അറിയിച്ചു. തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാലും ഇവരെ താത്ക്കാലികമായി നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ‌ ഉത്തരവിട്ടു.

റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ താത്ക്കാലികമായി നിയമിക്കുകയും സർക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ സ്ഥിരപ്പെടുത്തുകയും വേണമെന്ന ആവശ്യം സംബന്ധിച്ചുള്ള കേസ് തുടരുകയാണ്. പുതിയ ഉത്തരവു നടപ്പാക്കിയാൽ ഏകദേശം 2550 താത്ക്കാലിക ഡ്രൈവർമാർ പുറത്താകും.

പാർലമെന്റിന്റെ
ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. ഇരു സഭകളും പിന്നീട് പ്രത്യേകം ചേരും. നാളെയാണ് പൊതു ബജറ്റ്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. നാളെ രാവിലെ 11ന് പൊതുബജറ്റ് അവതരണവും നടക്കും.

സമ്മേളനത്തിൽ 36 ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ ശ്രമിക്കും. രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം. ഒന്നാം ഘട്ടം ഫെബ്രുവരി 14ന് അവസാനിക്കും. രണ്ടാം ഘട്ട സമ്മേളനം മാർച്ച് 12ന് തുടങ്ങും.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍, ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയുടെ ഡോക്യുമെന്ററി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാതിരുന്ന സര്‍ക്കാര്‍, സഭാ ചട്ടങ്ങള്‍ അനുസരിച്ച് ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് യോഗത്തിൽ വ്യക്തമാക്കി. ഈ വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു. ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയെക്കുറിച്ചും അത് ഇന്ത്യയില്‍ നിരോധിച്ചതിനെക്കുറിച്ചും ചര്‍ച്ച വേണം. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ അവര്‍ വീണ്ടും സമര രംഗത്താണെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും യോ​ഗത്തിൽ പ്രതിപക്ഷം ഉയർത്തി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള, പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പതു ലക്ഷത്തില്‍ പരം വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പൊളിക്കാനാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

ഇവയ്ക്കു പകരം പുതിയ വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വാഹന പൊളിക്കല്‍ നയത്തിന് അംഗീകാരമായിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നിനു പഴയ വാഹനങ്ങള്‍ പൊളിച്ചു തുടങ്ങുമെന്ന് ഫിക്കി സംഘടിപ്പിച്ച ചടങ്ങില്‍ ഗഡ്കരി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള വാഹനങ്ങളാണ് പൊളിക്കുക. ഒന്‍പതു ലക്ഷത്തിലേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ റോഡുകളില്‍നിന്ന് അപ്രത്യക്ഷമാവുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ഉടമസ്ഥതയില്‍ ഉള്ളത് ഉള്‍പ്പെടെയുള്ള, പഴയ ബസ്സുകള്‍ പൊളിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളും പൊളിക്കല്‍ നയത്തിന്റെ പരിധിയില്‍ വരും.

നയം അനുസരിച്ച് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനു ശേഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിനു ശേഷവും ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തണം. ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസാവുന്നവയ്ക്കു മാത്രമാവും രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുക. അല്ലാത്തവ പൊളിക്കേണ്ടി വരും. ഇത്തരത്തില്‍ പൊളിച്ചു പുതിയ വാഹനം വാങ്ങുമ്പോള്‍ റോഡ് നികുതിയില്‍ 25 ശതമാനം ഇളവു ലഭിക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6