Skip to content

chithrodayamflashnews.com

November 28, 2026 5:54 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിതുമ്പലുകൾ‌ വാവിട്ട കരച്ചിലിനു വഴിമാറി; മനോജിന്റെ വേർപാട് വിശ്വസിക്കാൻ കഴിയാതെ കുടുംബവും നാടും

∙ഒരു റിബണോ ബാരിക്കേഡോ അവിടെ വച്ചിരുന്നെങ്കിൽ എന്റെ സഹോദരൻ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. മന്ത്രിമാരോ പ്രധാനമന്ത്രിയോ ആരുവേണെങ്കിലും വരട്ടെ. അവരുടെ സുരക്ഷയ്ക്ക് എന്ത് വേണെങ്കിലും ചെയ്തോട്ടേ, ജനങ്ങളുടെ സുരക്ഷ കൂടി നോക്കണം. ഇങ്ങനെ ആർക്കും ഇനി ജീവൻ നഷ്ടമാവാതെ ഇരിക്കട്ടെ’. വളഞ്ഞമ്പലത്തിൽ പൊലീസ് കെട്ടിയ വടം കഴുത്തിൽ കുരുങ്ങി മരിച്ച മനോജിന്റെ സഹോദരി ചിപ്പിയുടെ വാക്കുകളിൽ വേദനയും രോഷവും.

‘‘അത്ര വേദന എന്റെ കുട്ടി സഹിച്ചിട്ടുണ്ട് എന്നാണു ഡോക്ടർമാർ പറഞ്ഞത്. റോഡിൽ വാഹനത്തിരക്ക് ഇല്ലാതെ വരുമ്പോൾ ആരായാലും സ്പീഡ് കൂട്ടും. അവൻ ആ സ്പീഡ് എടുത്തപ്പോൾ വടത്തിൽ ഇടിച്ചു. അത് വലുപ്പമുള്ള വടം ആയിരുന്നെങ്കിൽ കഴുത്തിന് അത്രയും ഫ്രാക്ചർ വരില്ലായിരുന്നു.’’– ചിപ്പി പറഞ്ഞു.

പോസ്റ്റ്മോർട്ടം കഴിഞ്ഞു മനോജിന്റെ മൃതദേഹവുമായി ആംബുലൻസ് വടുതലയിലെ വീട്ടിൽ എത്തിയപ്പോൾ കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു ബന്ധുക്കളും സമീപവാസികളും . അടക്കിവച്ച വിതുമ്പലുകൾ‌ വാവിട്ട കരച്ചിലിനു വഴിമാറി. ‘ഇപ്പോ വരാം എന്നു പറഞ്ഞു പോയതല്ലേ നീ, അമ്മ വിളക്കുന്നതു കേൾക്കുന്നില്ലേ’– മകന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് അമ്മ കരഞ്ഞു. അവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നുപോലും കൂടി നിന്നവർക്ക് അറിയുമായിരുന്നില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി കർമം ചെയ്യുന്ന സഹോദരി ചിപ്പിയുടെ മുഖം നൊമ്പരക്കാഴ്ചയായി. പച്ചാളം ശ്മശാനത്തിൽ സംസ്കാരത്തിനും നൂറുകണക്കിനാളുകൾ പങ്കെടുത്തു. പോസ്റ്റ്മോർട്ടത്തിലും സംസ്കാര ചടങ്ങിലും ടി.ജെ.വിനോദ് എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും പങ്കെടുത്തു.

ഒന്നു കരയാൻ പോലും ആകാതെ…കൊച്ചി ∙ ഊണ് കഴിച്ച് വീട്ടിൽ നിന്നു പോയ മകന്റെ ചേതനയറ്റ ശരീരം പോസ്റ്റ്മോർട്ടത്തിനു കയറ്റുമ്പോൾ ഒന്നു പൊട്ടിക്കരയാൻ പോലുമാകാതെ പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു മനോജിന്റെ പിതാവ് ഉണ്ണി. വിഷമങ്ങൾ ഉള്ളിലൊതുക്കിയ ആ പിതാവിന്റെ മുഖം വിങ്ങിപ്പൊട്ടാനൊരുങ്ങി നിന്നു. ഉണ്ണി ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ മനോജ് ചെയ്തിരുന്നത്. വളരെ ആത്മാർഥതയോടെ ജോലി ചെയ്യുന്ന മനോജ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നുവെന്ന് ഉണ്ണി പറയുന്നു. ‘നന്നായി പണി എടുക്കും, വഴക്കും ബഹളവും കണ്ടാൽ പോലും അവിടെ നിന്നു മാറിപ്പോകുന്ന പ്രകൃതമായിരുന്നു. ഉച്ചയ്ക്കു ചോറു കഴിച്ചിട്ടു കൂട്ടുകാരനെ കാണാൻ പോയതായിരുന്നു. പിന്നെ തിരിച്ചു വന്നില്ല. അപകടം പറ്റി എന്നു പറഞ്ഞായിരുന്നു വിളി വന്നത്. തങ്ങൾ ആശുപത്രിയിൽ എത്തിയപ്പോൾ അവൻ ഞങ്ങളെ വിട്ടുപോയിരുന്നു. മനോജ് മദ്യപിക്കുന്ന ആളല്ല. ഇനി ആരെ കുറ്റപ്പെടുത്താൻ ആണ്. ഞങ്ങടെ മൊതല് പോയി’– ഉണ്ണിയുടെ വാക്കുകൾ ഇടറി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6