പുന്നയൂർക്കുളത്തെ വന്നേരി കാട്ടുമാടം മനയിലെ സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫിനെയാണ് പെരുമ്പടപ്പ് സിഐ ടി.സതീഷിന്റെ
നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
500 വർഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിൽ സൂക്ഷിച്ചിരുന്ന 300 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്തു പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് കവർന്നത്. മനയിലെ ഭണ്ഡാരവും കുത്തിത്തുറന്നിരുന്നു.
വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ നിന്ന് പൊലിസ് കണ്ടെത്തി. നിരവധി മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് മനാഫ്.
പുന്നയൂർക്കുളത്തെ വന്നേരി കാട്ടുമാടം മനയിലെ സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.
No Comment.