Skip to content

chithrodayamflashnews.com

November 28, 2026 8:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രഭാത വാർത്തകൾ

2023 | ഫെബ്രുവരി 01| ബുധൻ |

MORE DETAILS CLICK ON IMAGE

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.അതേസമയം ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നതാണ്. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15നകം കാര്‍ഡ് ഹാജരാക്കുവാന്‍ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്.

ദാരിദ്ര്യമില്ലാത്ത ഇന്ത്യയെ സൃഷ്ടിക്കുവാനാണ് ശ്രമിക്കേണ്ടതെന്ന് രാഷ്ട്രപതി


ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്‌ത‌ ഇന്ത്യയെ സൃഷ്ടിക്കുവാനാണ് ശ്രമിക്കേണ്ടന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്ര നിർമാണത്തിൽ 100 ശതമാനം സമർപ്പണം വേണമെന്നും സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണമെന്നും ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിൻറെ ഐക്യം ഉറച്ചതാകണമെന്നും രാജ്യത്ത് പൂർണ ദാരിദ്ര നിർമാർജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍.

കോളയാട് പെരുവ സ്വദേശിയും വയറിംഗ് തൊഴിലാളിയുമായ കെ. ഹരീഷിനെയാണ് (20) പേരാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-നായിരുന്നു സംഭവം നടന്നത്.നഗ്ന വീഡിയോ തന്‍റെ കൈവശമുണ്ടെന്നും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി. കസ്റ്റഡിയിലെടുത്ത ശേഷം ജില്ലാ ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റിന് എത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബജറ്റ് സമ്മേളനത്തിന് തുടക്കമായി


പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് ഇന്നലെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തി. ഇന്ന് ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കും. അദാനി കമ്പനി തട്ടിപ്പും ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിയും പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തെ പ്രക്ഷുബ്‌ധ‌മാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ മരിച്ചവരുടെ എണ്ണം 89 ആയി


പാ​ക്കി​സ്ഥാ​നി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ പെ​ഷ​വാ​റി​ലെ മു​സ്‌​ലിം പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ മരിച്ചവരുടെ എണ്ണം 89 ആയി ഉയർന്നു. 150ലേ​റെ പേ​ർ​ക്കു പ​രിക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​രമാണ്. മ​ര​ണ​സം​ഖ്യ ഇനിയും ഉ​യ​രാ​നാണ് സാ​ധ്യ​ത. തിങ്കളാഴ്ച്ച ഉ​ച്ച​യ്ക്ക് 1.40ന് ​പ്രാ​ർ​ഥ​ന​യ്ക്കി​ടെ​യാ​യി​രു​ന്നു താ​ലി​ബാ​ൻ ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. 400ലേ​റെ പേ​ർ ഈ ​സ​മ​യം പ​ള്ളി​യി​ലു​ണ്ടാ​യി​രു​ന്നു. പൊ​ലീ​സ് ലൈ​നി​ലു​ള്ള പ​ള്ളി​യി​ൽ പൊ​ലീ​സ്, സേ​ന, ബോം​ബ് നി​ർ​വീ​ര്യ​മാ​ക്ക​ൽ സേ​ന തു​ട​ങ്ങി വി​വി​ധ ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളാ​യി​രു​ന്നു പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും. ഏ​റ്റ​വും മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന തെ​ഹ്‌​രീ​ക് ഇ ​താ​ലി​ബാ​ൻ (ടി​ടി​പി) ചാ​വേ​റാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്. പ​ള്ളി​യു​ടെ ഒ​രു​ഭാ​ഗ​വും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. പ​രിക്കേ​റ്റ​വ​രെ പെ​ഷ​വാ​റി​ലെ ലേ​ഡി റീ​ഡി​ങ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സംസ്ഥാനത്തെ ചെങ്കല്‍ ക്വാറികള്‍ അനിശ്ചിതകാല പണിമുടക്കില്‍.

ക്വാറികള്‍ അടച്ചിട്ടാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം.പ്രശ്നം പരിഹരിക്കാതെ ചെങ്കല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന നിലപാടിലാണ് ഉടമകള്‍.പതിച്ചു നല്‍കിയ ഭൂമിയില്‍ ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുക, ലൈസന്‍സിന്‍റെ പേരില്‍ ഭീമമായ പിഴ ചുമത്തുന്നത് നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചെങ്കല്‍ ക്വാറി ഉടമകള്‍ ഉന്നയിക്കുന്നത്. പിടിക്കപ്പെടുന്ന ലോറികള്‍ക്ക് ഉടന്‍ പിഴ ചുമത്താതെ താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ മാസങ്ങളോളം പിടിച്ചിട്ട് ചെങ്കല്‍ തൊഴിലാളികളെക്കൂടി പട്ടിണിയിലേക്ക് തള്ളിവിടുന്നുവെന്നാണ് പരാതി. വ്യവസായ മന്ത്രി അടക്കമുള്ളവരെ കണ്ട് പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ് ചെങ്കല്‍ ക്വാറികള്‍ അടച്ചിട്ടുള്ള സമരമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇന്നു മുതൽ ഹെ​ല്‍ത്ത് കാ​ര്‍ഡ് നി​ര്‍ബ​ന്ധം


ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ല്‍പ​ന ന​ട​ത്തു​ന്ന​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​ര്‍ക്കും ഹെ​ല്‍ത്ത് കാ​ര്‍ഡ് നി​ര്‍ബ​ന്ധം. ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പു​റ​മേ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്റ്റ​ര്‍മാ​രും ശു​ചി​ത്വ​വും ഹെ​ല്‍ത്ത് കാ​ര്‍ഡും പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്.

സംസ്ഥാനത്ത് ഇന്നുമുതല്‍ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വര്‍ധന പ്രാബല്യത്തില്‍.

യുണിറ്റിന് 9 പൈസയാണ് കൂടുക.40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു

വിവാദ സന്യാസി അസാറാം ബാപ്പുവിന് ജീവപര്യന്തം


ബലാല്‍സംഗ കേസില്‍ വിവാദ സന്യാസി അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ. ഗാന്ധിനഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തില്‍ പത്ത് വര്‍ഷം മുന്‍പ് തുടര്‍ച്ചയായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
പോക്‌സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് പൊലീസ് കേസ് ചുമത്തിയിരുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ മറ്റൊരു പീഡനക്കേസില്‍ ജോധ്പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് അസാറാം ബാപ്പു.

സാമ്പത്തിക വളർച്ചാ നിരക്ക് കുറയും


2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനമായിരിക്കുമെന്ന് പ്രവചനം, ഈ സാമ്പത്തിക വർഷത്തെ 7 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചാ നിരക്ക് അടുത്തവർഷം കുറയും. റിപ്പോർട്ട് ധനമന്ത്രി സീതാരാമൻ പാർലമെൻറിൽ സമർപ്പിച്ചു. ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പാർലമെൻറിൽ സർവെ സമർപ്പിച്ചത്.

2023 – 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും

.രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്.തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി സ്ലാബില്‍ എന്ത് മാറ്റം വരുമെന്നാണ് രാജ്യത്തെ മധ്യവര്‍ഗം ആകാംക്ഷയോടെ നോക്കുന്നത്. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി മധ്യവര്‍ഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

പ്രേമം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ മുഖത്ത് വെട്ടി


പ്രേമം നിരസിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ ടിടിസി വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിനി പ്രിന്‍സി (21) ക്കാണ് മുഖത്ത് വെട്ടേറ്റത്. ചൊവ്വ വൈകീട്ട് അഞ്ചോടെ നല്ലതണ്ണി റോഡിലാണ് സംഭവം. നടന്നുപോയ പ്രിന്‍സിയെ പിന്തുടര്‍ന്നെത്തിയ പാലക്കാട് മണല്‍ക്കാട് സ്വദേശി ആല്‍വിന്‍ (23) കൈവശം സൂക്ഷിച്ചിരുന്ന കത്തികൊണ്ട് മുഖത്ത് വെട്ടുകയായിരുന്നു. ബഹളം വച്ചതോടെ ആല്‍വിന്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോയില്‍ വന്നവരാണ് റോഡില്‍ വീണുകിടന്ന പ്രിന്‍സിയെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്.

മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു.

97 വയസായിരുന്നു. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു. 1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ്നാരായണിനുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്.

അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി


കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 36 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 35 അസിസ്റ്റന്റ് പ്രൊഫസര്‍, 24 ലക്ചറര്‍ എന്നീ തസ്തികകളിലുള്ള ഡോക്ടര്‍മാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്. 508 നഴ്സുമാരുടെ ഇന്റഗ്രേഷന്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മല്‍സ്യബന്ധനത്തിന് പോയവര്‍ക്ക് മുന്നറിയിപ്പ്


തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര-ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവര്‍ തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാതി വിവേചനം നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍


കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍. ഏത് തരത്തില്‍ അന്വേഷണം നടത്തിയാലും റിസര്‍വേഷന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കാണാനാകും. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് , ജീവന് ഭീഷണിയുണ്ടായിട്ടും അവരെല്ലാ കാര്യത്തിലും ഉറച്ചുനില്‍ക്കുകയാണ്. ഓരോരുത്തരും അനുഭവിച്ച കാര്യങ്ങളുണ്ട്. അതിനാലാണ് സമരം അമ്പത് ദിവസം പിന്നിട്ടതും എല്ലാ വിദ്യര്‍ഥികളും ഇതിനെ പിന്താങ്ങിയതും – വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

ശങ്കർ മോഹനെ പുകച്ച്‌ പുറത്തു ചാടിക്കുകയായിരുന്നുവെന്ന്‌ അടൂർ


കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്‌ണ‌ന്‍ രാജിവച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ രാജി അറിയിച്ചത്. രാജിക്കത്ത്‌ മുഖ്യമന്ത്രിക്ക്‌ കൈമാറിയതായി അദ്ദേഹം പറഞ്ഞു. ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ശങ്കർ മോഹനെ പുകച്ച്‌ പുറത്തുചാടിക്കുകയായിരുന്നുവെന്ന്‌ അടൂർ ആരോപിച്ചു. ദളിത് വിരോധവും ജാതിവിവേചനവും നടക്കുന്നു എന്ന പ്രചാരണം കള്ളമാണ്‌. ദളിത് ജീവനക്കാരെ അടിമപ്പണി ചെയ്യിച്ചു എന്ന പ്രചാരണവും പച്ചക്കള്ളമാണെന്ന് അടൂർ പറയുന്നു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി


കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സ്ഥാപനത്തിന്റെ നന്മയാണ് എല്ലാവരും ഉദ്ദേശിക്കുന്നതെന്നും അതിൽ എല്ലാവരും തല്‌പരരാണെന്നും മന്ത്രി പറഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്‌ണ‌ൻ രാജിവച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിമാനത്തിൽ പുകവലിച്ചയാൾ അറസ്റ്റിൽ


വിമാനത്തിന്റെ ശുചിമുറയിലിരുന്ന് പുകവലിച്ച സംഭവത്തിൽ തൃശൂർ സ്വദേശി അറസ്‌റ്റിൽ. ദുബായി- കൊച്ചി വിമാനത്തിലാണ് സംഭവം. മാള സ്വദേശിയായ സുകുമാരൻ (62) ആണ് അറസ്‌റ്റിലായത്. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്‌‌ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ


ഓൺലൈൻ മെഡിക്കൽ കൺസൾട്ടിങ്‌ സംവിധാനമായ ഇ– സഞ്ജീവനിയിലൂടെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി ശുഹൈബിനെയാണ് (21) പൊലീസ് കസ്റ്റഡിയിലെടുത്തത്.

പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ സ്‌ത്രീ മരിച്ചു


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ സ്‌ത്രീ മരിച്ചു. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. തിങ്കൾ വൈകീട്ട്‌ നാലരയോടെയായിരുന്നു അപകടം. മകന്റെ മൂന്ന് വയസ്സുള്ള മകനാണ് കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണത്. ശബ്ദം കേട്ട പരിസരവാസികൾ കിണറ്റിൽ പരിക്കേൽക്കാതെ പൈപ്പിൽ പിടിച്ച് നിന്ന കുട്ടിയെ ആദ്യം രക്ഷപ്പെടുത്തി. അപ്പോഴാണ് റംലയെയും കിണറ്റിൽ കണ്ടത്‌.

പൊള്ളലേറ്റ തൊഴിലാളി മരിച്ചു


തൃശൂർ കുണ്ടന്നൂരിൽ വെടിക്കെട്ട്‌ പുരയിലുണ്ടായ സ്‌ഫോടത്തിൽ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. പാലക്കാട്‌ ആലത്തൂർ കാവശേരി മണി (മണികണ്‌ഠൻ 50) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകീട്ട്‌ അഞ്ചോടെയാണ് അപകടം. സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. വെടിക്കെട്ട്‌പുര ഉണ്ടായിരുന്നിടത്ത്‌ 20 മീറ്റർ ആഴത്തിൽ കുഴിയായി. സമീപത്തെ മരങ്ങൾക്കും തീപിടിച്ചു. കുന്നംകുളം വരെയുള്ളയിടങ്ങളിൽ വീടിന്റെയും സ്കൂളുകളുടെയും ചില്ലും ഓടും തകർന്നു. ഇത്‌ വീണ്‌ പലർക്കും പരിക്കേറ്റു.

ഭയപ്പെട്ട പലതും നാട്ടിൽ സംഭവിക്കുന്നെന്ന്‌ ജ.വി കെ മോഹനൻ


ഭരണഘടനാ നിർമാതാക്കൾ ഭയപ്പെട്ട പലതും ഇന്ന്‌ നാട്ടിൽ സംഭവിക്കുകയാണെന്ന്‌ പൊലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റി ചെയർമാനും മുൻ ഹൈക്കോടതി ജഡ്‌ജിയുമായ ജ.വി കെ മോഹനൻ പറഞ്ഞു. കേരള ദളിത് ഫെഡറേഷൻ രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും ജന്മദിനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര നല്ല ഭരണഘടനയായാലും അത്‌ കൈകാര്യം ചെയ്യുന്നവർ ശരിയല്ലെങ്കിൽ ജനങ്ങൾക്ക്‌ ഗുണമുണ്ടാകില്ലെന്ന്‌ ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകളുടെ അവസാനഘട്ടത്തിൽ ഡോ.ബി ആർ അംബേദ്‌കർ അടക്കമുള്ളവർ പറഞ്ഞിരുന്നെന്ന് ജസ്റ്റിസ് അറിയിച്ചു.

കസ്‌റ്റംസ്‌ ജീവനക്കാർക്കെതിരെ സിബിഐ കുറ്റപത്രം


കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത്‌ പിടികൂടിയ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 12 കസ്‌റ്റംസ്‌ ജീവനക്കാരടക്കം 30 പ്രതികൾക്കെതിരെയാണ്‌ സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്‌.
കസ്‌റ്റംസ്‌ സൂപ്രണ്ടുമാരായ കെ എം ജോസ്‌, ഇ ഗണപതി പോറ്റി, സത്യമേന്ദ്ര സിങ്‌, എസ്‌ ആശ, ഇൻസ്‌പെക്ടർമാരായ കെ യാസർ അറാഫത്ത്‌, നരേഷ്‌, സുധീർകുമാർ, മിനിമോൾ, സഞ്‌ജീവ്‌ കുമാർ, യോഗേഷ്‌, ഹെഡ്‌ ഹവിൽദാർമാരായ സി അശോകൻ, പി എം ഫ്രാൻസിസ്‌, വിമാനത്താവള ജീവനക്കാരൻ കെ മണി എന്നിവർക്കെതിരെയും കാസർകോട്‌ സ്വദേശികളായ 17 കള്ളക്കടത്തുകാർക്കെതിരെയുമാണ്‌ സിബിഐ കൊച്ചി യൂണിറ്റ്‌ ഇൻസ്‌പെക്ടർ എൻ ആർ സുരേഷ്‌ കുറ്റപത്രം സമർപ്പിച്ചത്‌.

മൗനംതുടർന്ന്‌ എ കെ ആന്റണി


കോൺഗ്രസിനെ തള്ളിപ്പറഞ്ഞ മകൻ അനിൽ ആന്റണിയെക്കുറിച്ചുള്ള ചോദ്യങ്ങളോട്‌ മൗനംതുടർന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണി. കെപിസിസി ആസ്ഥാനത്ത്‌ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട്‌ ആന്റണി പ്രതികരിച്ചില്ല. ബിബിസി ഡോക്യുമെന്ററിക്കെതിരെയുള്ള പരാമർശം വിവാദമാകുകയും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർസ്ഥാനം അനിൽ ആന്റണി രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. പിന്നാലെ ഇന്നത്തെ കോൺഗ്രസിനും സംഘത്തിനും പറ്റിയ കൂട്ടാണ്‌ ബിബിസിയെന്ന്‌ വീണ്ടും ആക്ഷേപിച്ചിരുന്നു.

ശാന്തി ഭൂഷണ്‍ അന്തരിച്ചു


മുന്‍ നിയമ മന്ത്രിയും പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷണ്‍ അന്തരിച്ചു. ഡല്‍ഹിയില്‍ വൈകുന്നേരം 7 മണിക്കാണ് അന്ത്യം സംഭവിച്ചത്. 97 വയസായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ മകനാണ്. 1977-79 കാലത്തെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പ്രവേശനാനുമതി ഇല്ലാതിരുന്ന ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിത് സംഘം


പതിറ്റാണ്ടുകളായി പ്രവേശനാനുമതി ഇല്ലാതിരുന്ന തിരുവണ്ണാമല ജില്ലയിലെ തെൻമുടിയന്നൂരിലെ മുത്താലമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ച് ഇരുനൂറോളം വരുന്ന ദളിത് സംഘം. പൊലീസിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സഹായത്തോടെയാണ്‌ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ച്‌ ചരിത്രംകുറിച്ചത്‌. ക്ഷേത്ര പ്രവേശനത്തിന്‌ അധികൃതർ മുൻകൈയെടുക്കുകയായിരുന്നു. എന്നാല്‍, ഗ്രാമത്തിലെ 12 പ്രബല സമുദായം കടുത്ത എതിർപ്പുമായി രംഗത്തെത്തി. ദളിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

അദാനിയുടെ കമ്പനികളിൽ എൽഐസി നിക്ഷേപിച്ചത് 36000 കോടി .


അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി 36,474.78 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന്‌ എൽഐസി. ഓഹരികളിലും കടപത്രങ്ങളിലുമായി നിക്ഷേപിച്ചത്‌ 35,917.31 കോടി രൂപയാണ്‌. അദാനി ഓഹരികളിലെ നിക്ഷേപത്തിന്റെ നിലവിലെ വിപണിമൂല്യം 56,142 കോടി രൂപയാണെന്നും വിശദീകരണക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ വന്നതിനുശേഷവും അദാനി എന്റർപ്രൈസസിൽ 300 കോടി രൂപകൂടി നിക്ഷേപിച്ചത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ എൽഐസി വിശദീകരിച്ചിട്ടില്ല.

സ്വർണാഭരണം കവർന്ന സംഘത്തെ പിടികൂടി


പൊലീസ് ചമഞ്ഞ് സ്വർണാഭരണം കവർന്ന സംഘത്തെ പിടികൂടി. തൃശൂരിൽ നിന്ന് സ്വർണ്ണാഭരണം കവർന്ന് എറണാകുളത്തേക്ക് എത്തുമ്പോഴാണ് സംഘം പിടിയിലായത്. രണ്ടാഴ്ച മുന്‍പ് സൗത്ത് പാലത്തിന് അടിയില്‍ വച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തി ഇവർ സ്വർണം കവർന്നിരുന്നു. പൊലീസാണെന്ന് വിശ്വസിപ്പിച്ചാണ് കവർച്ച. സ്ത്രീയ്ക്ക് മൂന്നര പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. ഇവരുടെ മൊബൈല്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതു പരിശോധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികളെ പിടികൂടിയത്.

ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി


യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധത്തില്‍ ഗുരുതരപിഴവ് കണ്ടെത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറോടാണ്, സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയത്.

യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം


സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക കെട്ടിവച്ചതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. എന്നാൽ കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ജയിലിൽ തന്നെ തുടരുകയാണ്. ഇദ്ദേഹം ജാമ്യാപേക്ഷ നൽകിയിരുന്നില്ല.

3 പേർ ആത്മഹത്യക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു


മണക്കാട് ചിറ്റൂരിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് വീട്ടമ്മ മരിച്ചു. പുല്ലറയ്ക്കൽ ആന്‍റണിയുടെ ഭാര്യ ജെസി(55) ആണ് മരിച്ചത്. ആന്‍റണിയും, മകള്‍ സില്‍നയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വാടകവീട്ടിൽ വിഷം കഴിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് വിഷം കഴിച്ചതെന്നാണ് നിഗമനം.

വിമാനത്തിൽ നഗ്നത പ്രദർശനം; യുവതി അറസ്റ്റിൽ


അബുദാബി-മുംബൈ വിമാനത്തിനുള്ളിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഇറ്റാലിയന്‍ യുവതി അറസ്റ്റിൽ. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ വനിത പൗല പെറൂച്ചിയോയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. എക്കണോമിക്ക് ക്ലാസ് ടിക്കറ്റുമായി കയറിയ യുവതി മദ്യപിച്ച് ലക്കുകെട്ട് തന്‍റെ സീറ്റ് ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രശ്നം ആരംഭിച്ചത്. ഇതിന് വിസമ്മതിച്ചപ്പോൾ ക്യാബിൻ ക്രൂവ് ജീവനക്കാരുടെ മേൽ തുപ്പുകയും, വസ്ത്രങ്ങളിൽ ചിലത് അഴിച്ചുമാറ്റി അർദ്ധ നഗ്നയായി യുവതി നടക്കാനാരംഭിച്ചു.

വിശാഖപട്ടണം ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനം


വിശാഖപട്ടണം ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകും. ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദായിരുന്നു. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തെലങ്കാന രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് ആ സംസ്ഥാനത്തിന്‍റെ ഭാഗമായി. അതോടെയാണു പുതിയ തലസ്ഥാനം തെരഞ്ഞെടുക്കേണ്ട സാഹചര്യം ഒരുങ്ങിയത്.

യൂത്ത്‌ ഗെയിംസിന്‌ നിറപ്പകിട്ടാർന്ന തുടക്കം


ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസിന്‌ മധ്യപ്രദേശിൽ നിറപ്പകിട്ടാർന്ന തുടക്കം. ഭോപാൽ ടി ടി നഗർ സ്‌റ്റേഡിയത്തിൽ കലാവിരുന്നൊരുക്കിയാണ്‌ ഗെയിംസിനെ വരവേറ്റത്‌. ഫെബ്രുവരി 11 വരെ മധ്യപ്രദേശിലെ എട്ടു നഗരങ്ങളിലായി അത്‌ലറ്റിക്‌സ്‌ അടക്കം 27 ഇനങ്ങളിലാണ്‌ മത്സരം. ആറായിരം കായികതാരങ്ങൾ പങ്കെടുക്കും. കേരളത്തിൽനിന്ന്‌ 285 അംഗ സംഘമുണ്ട്‌. അത്‌ലറ്റിക്‌സ്‌ ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെയാണ്‌. അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ 24 അംഗങ്ങൾ മത്സരിക്കും. ആദ്യദിനം വോളിബോൾ, ടേബിൾ ടെന്നീസ്‌, ഖൊഖൊ മത്സരങ്ങൾ തുടങ്ങി. പെൺകുട്ടികളുടെ വോളിബോളിൽ കേരളം ആദ്യ മത്സരത്തിൽ ഗുജറാത്തിനെ 25–-20, 25–-17, 25–-15ന്‌ തോൽപിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6