ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയടക്കം മൂന്ന് നഴ്സുമാര്‍ മരിച്ചു. പൊറത്തിശ്ശേരി പര്‍ളിക്കാട് സ്വദേശി മുത്രത്തിപറമ്പില്‍ വീട്ടില്‍ രാജേഷ് ഭാര്യ മാജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷര്‍ജ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റു. ഈജിപ്ഷ്യന്‍ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആള്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു.

No Comment.