ആദ്യകുർബാന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സൽക്കാരത്തിനിടയിൽ പാലാ കൊല്ലപ്പള്ളിയിൽ ഇരു സംഘങ്ങൾ തമ്മിൽ സംഘർഷം, സംഘർഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ആണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്തിയ ആൾ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മറ്റു രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലുണ്ട്
ആദ്യകുർബാന ചടങ്ങ് നടന്ന വീട്ടിലെ ബന്ധുക്കളായ എറണാകുളം സ്വദേശികളും അയൽപക്കംകാരായ യുവാക്കളും തമ്മിൽ ഉണ്ടായ സംഘർഷമാണ് വ്യാപക അതിക്രമത്തിലും, കൊലപാതകത്തിലും കലാശിച്ചത്.
No Comment.