2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് തടഞ്ഞുവച്ചു. കാലാവധി കഴിഞ്ഞ നോട്ടുകൾ റിസർവ് ബാങ്കിൽ എത്തിക്കാൻ പോയ സംഘത്തെയാണ് തടഞ്ഞത്.നോട്ടുകൾ നിറച്ച ട്രക്കുകളും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സഞ്ചരിച്ച ജീപ്പുകളും ആന്ധ്ര പൊലീസ് തടയുകയായിരുന്നു.
തുരുത്തിയിലെ ഫെഡറൽ ബാങ്ക് കറൻസി ചെസ്റ്റിൽ നിന്നു ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്കായിരുന്നു പൊലീസിന്റെ യാത്ര.അനന്തപുർ ജില്ലയിൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധനക്കിടയിലാണ് ആന്ധ്ര പൊലീസും, റവന്യു സംഘവും കേരള പൊലീസിനെ തടഞ്ഞത്. 4 മണിക്കൂറിനു ശേഷമാണു പൊലീസ് സംഘത്തെ വിട്ടയച്ചത്.
No Comment.