പുനഃർ മൂല്യനിർണയത്തിന് നാളെ മുതൽ അപേക്ഷിയ്ക്കാം. മെയ് 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയത്. പരീക്ഷയിൽ വിജയം ഉറപ്പിക്കാൻ കഴിയാതെ പോയ വിദ്യാർത്ഥികൾക്കായി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 8 വരെ നടത്തും. സർട്ടിഫിക്കറ്റ് വിതരണം ജൂണ്‍ ആദ്യവാരം നടത്തും.
71,831 പേക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടാൻ സാധിച്ചു. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. വിജയ ശതമാനത്തിൽ 0.01 ശതമാനത്തിൻ്റെ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോൾ എ പ്ലസിൽ വൻ കുതിച്ച് ചാട്ടമാണ് കുട്ടികൾ സവ്ന്തമാക്കിയത്. 892 സർക്കാർ സ്കൂളുകൾക്ക് 100 ശതമാനം വിജയം ഗൾഫിൽ 100 ശതമാനം വിജയം സ്വന്തമാക്കാൻ സാധിച്ചു. ഒപ്പം ഹിയറിംഗ് എയ്ഡ് വിദ്യാർത്ഥികളും 100 ശതമാനം വിജയം കരസ്ഥമാക്കി.
No Comment.