Skip to content

chithrodayamflashnews.com

November 28, 2026 5:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ജീവിത സൗഭാഗ്യങ്ങള്‍ കൈപ്പിടിയിലെത്തിയതിനു പിന്നാലെ ഗോപിക യാത്രയായി.

പത്തു മാസത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ കാണാനായത് 11 ദിവസം; ആശിച്ചു നേടിയെടുത്ത സര്‍ക്കാര്‍ ജോലി ചെയ്യാനായത് ഒരു ദിവസം: ജീവിത സൗഭാഗ്യങ്ങള്‍ കൈപ്പിടിയിലെത്തിയതിനു പിന്നാലെ ഗോപിക യാത്രയായി.

പത്തനാപുരം: കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ ഗോപികയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോല നേടണമെന്നത്.

തനിക്ക് ജനിക്കാൻ പോവുന്ന കുഞ്ഞിനും ആ ജോലിയുടെ സുരക്ഷിതത്വം ലഭിക്കണമെന്നതും ഗോപികയുടെ സ്വപ്‌നമായിരുന്നു. ആ 27കാരിയുടെ രണ്ട് ആഗ്രഹങ്ങളും ദൈവം സാധിച്ചു നല്‍കി. എന്നാല്‍ തനിക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ തീർത്ത സ്വപ്ന ലോകത്ത് നിന്നും താഴെ എത്തും മുന്നേ തന്നെ ഈ ലോകത്തോട് വിട പറയാനായിരുന്നു ഗോപികയുടെ വിധി.

പ്രതീക്ഷയോടെ കാത്തിരുന്ന ജീവിതസൗഭാഗ്യങ്ങള്‍ ഗോപികയെ തേടിയെത്തിയതിനു തൊട്ടുപിന്നാലെയാണ് വെള്ളിടിപോലെ ദുരന്തമെത്തിയത്. പതിനൊന്നുദിവസംമുൻപ് ജന്മംകൊടുത്ത പൊന്നുമകളെ കണ്ട്‌കൊതിതീരാതെയും ജീവിതാഭിലാഷമായ സർക്കാർ ജോലിയില്‍ പ്രവേശിച്ച്‌ ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെയും മോഹങ്ങളും സ്വപ്‌നങ്ങളും ബാക്കിവെച്ച്‌ ഗോപിക യാത്രയായി. അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടത്തിന്റെ രൂപത്തിലാണ് ഗോപികയെ തേടി മരണം എത്തിയത്. തകർന്നു പോയതാവട്ടെ ഒരു സാധാരണ കുടുംബത്തിന്റെ മുഴുവൻ സ്വപ്‌നങ്ങളും പ്രതീക്ഷയും.

പത്തനംതിട്ട ഏനാത്തിനു സമീപം എം.സി.റോഡില്‍ വെള്ളിയാഴ്ച പുലർച്ചെ നടന്ന കാറപകടമാണ് ഗോപികയുടെ ജീവനെടുത്തത്. കാല്ലം കുന്നിക്കോട് ശ്രീശൈലത്തില്‍ (ഇരുപ്പക്കല്‍വീട്) മോഹനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളായ എം.ആർ.ഗോപിക (27) രണ്ടുദിവസംമുൻപാണ് സർക്കാർ ജോലിയില്‍ പ്രവേശിച്ചത്. പ്രസവത്തിനു തൊട്ടുപിന്നാലെയാണ് ഗോപികയ്ക്ക സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചത്. മകളുടെ ജനനത്തിന് പിന്നാലെ ജോലിയും ലഭിച്ചതോടെ ഇരട്ടി സന്തോഷത്തിലായിരുന്നു ആ കുടുംബം.

കൃഷി അസിസ്റ്റന്റ് തസ്തികയില്‍ കണ്ണൂരിലായിരുന്നു നിയമനം. കുഞ്ഞിനെ വീട്ടിലാക്കി കണ്ണൂരിലെത്തി ജോലിയില്‍ പ്രവേശിച്ചശേഷം അവധിയെടുത്ത് പ്രസവാനന്തര ശുശ്രൂഷകള്‍ക്കായി നാട്ടിലേക്ക് തിരികെ പോന്നു. വ്യാഴാഴ്ച വീട്ടിലെത്തി ഏറെക്കഴിയും മുൻപേ കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഗോപികയും അമ്മയും ഭർത്താവ് രഞ്ജിത്തും ഭർത്തൃപിതാവും ചേർന്ന് കുഞ്ഞിനെ രാത്രിയില്‍ അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു പുലർച്ചെ മൂന്നുമണിയോടെ രഞ്ജിത്ത് ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.

ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിയോടെ ഗോപിക മരിച്ചു. കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഗോപികയുടെ മരണ വാർത്ത ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. മോഹനൻ പിള്ളയും രാധാമണിയമ്മയും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് രണ്ടുമക്കളെ വളർത്തിയത്. പലചരക്കുകടയിലെ ജോലിയും കന്നുകാലിവളർത്തലുമായിരുന്നു ഉപജീവനമാർഗം. പഠിക്കാൻ സമർത്ഥരായിരുന്നു ഗോപികയും സഹോദരൻ രാജ്‌മോഹനും. ബി.എസ്സി. അഗ്രികള്‍ച്ചറിനു പഠിച്ചശേഷം സർക്കാർ ജോലി ലക്ഷ്യമിട്ട് പി.എസ്.സി. പരീക്ഷയെഴുതുകയായിരുന്നു ഗോപിക. സഹോദരന് നേരത്തേ പൊലീസില്‍ ജോലി ലഭിച്ചിരുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ മാറിവരുന്നതിനിടെയാണ് ദുരന്തമെത്തിയത്.

ഒരുവർഷംമുൻപാണ് തലവൂർ പാണ്ടിത്തിട്ട സ്വദേശിയായ രഞ്ജിത്തുമായി ഗോപികയുടെ വിവാഹം നടന്നത്. താമരക്കുടിയില്‍ സ്റ്റുഡിയോ നടത്തുകയാണ് രഞ്ജിത്ത്.സംസ്കാരം ഇന്ന് നടക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6