അവയവ കടത്ത് കേസിലെ പ്രതി സാബിത്ത് നാസറിൻറെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു.ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. സാബിത്തിൻറെ ഫോൺ വിളിയുടെ വിവരങ്ങൾ ഇതിനകം തന്നെ പൊലീസ് മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തി കേസിൽ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പൊലീസിന് വിട്ടു കൊടുത്തിട്ടുള്ളത്.
അവയവക്കടത്ത് കേസ് പ്രതി സാബിത്ത് നാസറിൻറെ ചോദ്യം ചെയ്യൽ കൊച്ചിയിൽ, നിർണായക ഫോൺ കോൾ വിവരങ്ങളും പൊലീസിന്
No Comment.