Skip to content

chithrodayamflashnews.com

November 28, 2026 4:58 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

താമരശേരി ചുരത്തില്‍ സ്വര്‍ണവ്യാപാരിയെ തടഞ്ഞ് 68 ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

താമരശേരി ചുരത്തില്‍ സ്വര്‍ണവ്യാപാരിയെ തടഞ്ഞ് മര്‍ദ്ദിക്കുകയും 68 ലക്ഷം രൂപയും കാറും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. പാലക്കാട് കണ്ണമ്പ്ര പാലത്ത്പറമ്പില്‍ വീട്ടില്‍ ജിത്ത് (29), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അഞ്ചപ്പാലം കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഹനീഷ് (39) എന്നിവരെയാണ് താമരശേരി ഡിവൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പാലക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ 13ന് മൈസൂരുവില്‍ നിന്നും സ്വര്‍ണ്ണം എടുക്കാന്‍ കൊടുവള്ളിയിലേക്ക് വന്ന വ്യാപാരിയെ ആണ് സംഘം മര്‍ദ്ദിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് താമരശേരി, കൊടുങ്ങല്ലൂര്‍, മാള എന്നിവിടങ്ങളില്‍ നിന്നായി എട്ട് പ്രതികളെ പിടികൂടിയിരുന്നു.

തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഒളിവില്‍ കഴിയുകയായിരുന്ന ജിത്തും ഹനീഷും നാട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തുകയായിരുന്നു. താമരശേരി ഇന്‍സ്പെക്ടര്‍ കെ.ഒ പ്രദീപ്, എസ്.ഐ സജേഷ് സി ജോസ്, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എഎസ്‌ഐമാരായ പി.അഷ്‌റഫ് സുജാത് എസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയരാജന്‍ പനങ്ങാട്, ജിനേഷ് ബാലുശേരി, രാഗേഷ്, ഹോം ഗാര്‍ഡ് സജി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6