Skip to content

chithrodayamflashnews.com

November 29, 2026 10:38 pm

ഇന്ന് ഞായറാഴ്ച “ആദിത്യനമസ്ക്കാരം”!!പ്രാധാന്യം..

“രാമ രാമ! മഹാബാഹോ !
ശൃണു ഗുഹ്യം സനാതനം !
യേന സര്‍വ്വാനരീന്‍ വത്സ! സമരേ വിജയിഷ്യസി..! ആദിത്യഹൃദയം പുണ്യം, സര്‍വശത്രു വിനാശനം, ജയാവഹം ജപേന്നിത്യം, അക്ഷയ്യം പരമംശുഭം!
സര്‍വ്വ മംഗളമാംഗല്യം!
സര്‍വ്വപാപപ്രണാശനം..!ചിന്താശോകപ്രശമനം..! ആയുര്‍ വര്‍ദ്ധനമുത്തമം..! രശ്മിമന്തം സമുദ്യന്തം! ദേവാസുര നമസ്‌കൃതം! പൂജയസ്യ വിവസ്വന്തം! ഭാസ്‌ക്കരം ഭുവനേശ്വരം…!!”

”ഹേ,രാമ! ഭുവനത്തിനു മുഴുവന്‍ ഈശ്വരനായ സൂര്യദേവനേ നീ പൂജിച്ചാലും. അതിലൂടെ നിനക്കു ഏതുശത്രുവിനേയും ജയിക്കാന്‍ കഴിയും.” എന്നു പറഞ്ഞുകൊണ്ട് യുദ്ധക്കളത്തില്‍ ഓടി എത്തുകയാണ് അഗസ്ത്യ മഹര്‍ഷി…! രാവണനെ കൊല്ലാന്‍ വിഷമിച്ചുനില്‍ക്കുന്ന രാമന് അദ്ദേഹം ഒരുമന്ത്രം ഉപദേശിച്ചു.”ആദിത്യഹൃദയം”എന്നാണ് അതിന്റെപേര്. ആ “മന്ത്രോപാസന”യിലൂടെ “സൂര്യപ്രീതി” നേടിയിട്ടാണ് രാമന്‍ “തമോഭൂത”മായ രാവണനെ നിഗ്രഹിക്കുന്നത്…! “രാമായണതത്വം” മുഴുവനും അതില്‍അന്തര്‍ഭവിച്ചിരിക്കുന്നതായി പറയാം…! കാലാതിവര്‍ത്തിയായ ഒരു സത്യംകൂടിയാണിത്. ഇന്നു നാം “സൗരോര്‍ജ”ത്തെ പറ്റിയാണല്ലോ വ്യാപകമായി ചര്‍ച്ചചെയ്യുന്നത്. പക്ഷേ വിപരീത ശക്തിയുടെ, താമസികവും ഹീനവുമായ ശക്തികളുടെ പിടിയിലമരുന്ന ലോകത്തിന്റെ വാര്‍ത്തകളാണ് അധികവും കേള്‍ക്കുന്നത് എന്നതത്രേഖേദകരം..!അതുമാറ്റിയെടുക്കാന്‍ കഴിയുമോ? സൗരോര്‍ജത്തെ ലോകക്ഷേമകരമായും സത്യസന്ധമായുംഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ എന്നു “മനസ്സില്‍ നന്മ”യുള്ള ആരും ആശിച്ചുപോകും..!”ആദിത്യ ഹൃദയമന്ത്രം” ജപിച്ചു, രാമായണതത്വങ്ങള്‍ സ്വജീവിതത്തിലുംസമൂഹത്തിലും പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആ ആശ സാധിച്ചുകൂടായ്കയില്ല..! ‘സൗരോര്‍ജ’വുമായി “രാമായണ”ത്തിനു എന്തു ബന്ധം എന്നു ചിലര്‍ ശങ്കിച്ചേക്കാം…! ചിരിച്ചു തള്ളിയെന്നുംവരാം.അതിനുമുന്‍പ് ഇന്നത്തെ ശാസ്ത്രരീത്യാ അല്ലെങ്കിലും രാമായണത്തില്‍ നിന്നുള്ള ചില വസ്തുതകള്‍ പരിശോധിക്കുന്നതു നല്ലതാണ്. സംശയങ്ങള്‍, വിശേഷിച്ചു ആദ്ധ്യാത്മികതലത്തില്‍, ഒഴിഞ്ഞുപോകാനും വിശ്വാസം ശക്തിപ്പെടുത്താനും അതു കാരണമാകും. *രാമന്‍ പിറന്നതു”സൂര്യവംശ”ത്തിലാണ്എന്നതാണ് ഒന്നാമെത്തക്കാര്യം.!
*രാവണനെനിഗ്രഹിക്കലായിരുന്നു മുഖ്യലക്ഷ്യം. “രാവണന്”‍ എന്നത് രാവിന്റെ, ഇരുളിന്റെ, താമസിക ശക്തികളുടെ പ്രതീകമാണ്… രാമനാകട്ടേ വെളിച്ചത്തിന്റെ, നന്മയുടെ പ്രതീകവും….!! സൂര്യവംശത്തില്‍ പിറന്നരാമനെആപല്‍ഘട്ടത്തില്‍ സഹായിയ്ക്കാനെത്തുന്നത് സുഗ്രീവനാണ്. സുഗ്രീവന്‍ “സൂര്യ പുത്രനാ”ണ്. സൂര്യന്റെ തേരാളിയായ “അരുണ”നാണ് അമ്മ…!! ഒരു പ്രത്യേക സാഹചര്യത്തില്‍ അരുണന്‍ “അരുണി”യായി മാറി. അപ്പോഴായിരുന്നു സുഗ്രീവന്റെ പിറവി…അച്ഛന്‍ സൂര്യന്‍, അമ്മ “സൂര്യസാരഥി”യും! സുഗ്രീവന്റെ മന്ത്രിമുഖ്യനായ “ഹനുമാന്റെ” കാര്യമെടുത്താലോ? അവിടേയും സൂര്യബന്ധം…!! സൂര്യന്റെ പ്രിയശിഷ്യനാണ് ഹനുമാന്‍…! “ഗുരുദക്ഷിണ”യെന്ന നിലയില്‍ ഗുരു പുത്രനായ സുഗ്രീവെന സഹായിക്കാമെന്നേറ്റ ഹനുമാന്‍ പിന്നീട് സൂര്യവംശോത്തമനായ ശ്രീരാമന്റെ ഉത്തമ ഭക്തനും ദാസനുമായി മാറുന്നു….!! രാവണന്‍ സീതയെ കട്ടുപോകുമ്പോള്‍ എതിര്‍ത്തു ചെല്ലുന്ന ജടായുവിനും സൂര്യബന്ധം…! സൂര്യന്റെ തേരാളിയായ അരുണന് “ശേനി” എന്ന പക്ഷിണിയില്‍ രണ്ടു മക്കളുണ്ടായിരുന്നു. അവരില്‍ ഒരാളാണ് “ജടായു”. രാമ പത്‌നിയെ രക്ഷിക്കാന്‍ രാവണനോട് ഒറ്റക്ക്പൊരുതി ജീവന്‍ വെടിഞ്ഞ പക്ഷി..! ജടായുവിന്റെ ജ്യേഷ്ഠന്‍ ‘സമ്പാതി’യാണ്… സീതാന്വേഷണത്തില്‍ ഏര്‍പ്പെട്ട വാനരസംഘത്തിന് സീത ഇരിക്കുന്നിടത്തെപറ്റി കൃത്യമായ വിവരം നല്‍കുന്നുണ്ട് സമ്പാതി..!!.അതിനുശേഷമായിരുന്നു ഹനുമാന്റെ ലങ്കയിലേക്കുള്ളകുതിപ്പ്… ചെറുപ്പത്തില്‍ സൂര്യതാപമേറ്റ് ചിറക് നഷ്ടമായ സമ്പാതിയ്ക്ക് അവ തിരിച്ചു കിട്ടുന്നുണ്ട എവിടേയുംസൗരോര്‍ജത്തിന്റെ മിന്നലാട്ടം! ഏറ്റവുമൊടുവില്‍ രാമനെസഹായിയ്ക്കാനെത്തുന്നതും “സൂര്യസംഭവന്”‍ എന്നു പറയാവുന്ന”അഗസ്ത്യമഹര്‍ഷി”യാണ്.നേരത്തെപഞ്ചവടിയിയിലെത്തുംമുമ്പ്കണ്ടപ്പോള്‍ത്തന്നെ ദീര്‍ഘദര്‍ശിയായ അദ്ദേഹം ശ്രീരാമന് വിശിഷ്ടമായ വില്ലും വാളുംആവനാഴിയുംസമ്മാനിച്ചിട്ടുണ്ട്. യുദ്ധക്കളത്തിലോളം വന്ന് ആദിത്യഹൃദയമന്ത്രവും ഉപദേശിക്കുന്നു. അതിലൂടെ സ്വയം “സൂര്യനായി”ജ്വലിച്ച ശ്രീരാമനു മുന്നില്‍ ‘രാവണ– രാത്രിഞ്ചര” ശക്തികള്‍ക്കു നാശമടയാതെ വയ്യല്ലോ… ”തമസോ മാ ജ്യോതിര്‍ഗമയാ” എന്ന മറ്റൊരു മന്ത്രത്തിന്റെയും ഫലപ്രാപ്തിയാണിത്…. രാമായണ വായനയിലൂടെ, ആദിത്യഹൃദയമന്ത്രോപാസനയിലൂടെ,രാമതത്വാവബോധത്തിലൂടെ നമുക്കും ഓരോ “സൂര്യനായി” ജ്വലിക്കാന്‍ കഴിയണം. മലയാളത്തിന്റെ ആചാര്യനായ എഴുത്തച്ഛന്‍:

“സത്വ പ്രധാനായ തത്ത്വായതേ നമഃ
സത്യ സ്വരൂപായ നിത്യം നമോ നമഃ ” !എന്നിടത്താണ് “ആദിത്യഹൃദയ മന്ത്രം” അവസാനിപ്പിക്കുന്നത്. ഇതിലെ വിശേഷണങ്ങള്‍ സൂര്യനും രാമനും ഒരുപോലെ ചേരും…. സത്യ സന്ധവും സാത്വികവുമായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് നമുക്കും അവരെപ്പോലെ ജ്വലിക്കാന്‍ കഴിയും. അതാവും ശരിയായ സൗരോര്‍ജം… അതിനുമുന്നില്‍ ദുഷ്ട ശക്തികളെല്ലാം നശിച്ചു പോകുമെന്നു തീര്‍ച്ചയാണ്… രാമസംഘം അയോദ്ധ്യയ്ക്കു തിരിച്ച”പുഷ്പകവിമാന”ത്തിനും ഏറെ സവിശേഷതയുണ്ട്….. നമ്മെഅത്യന്തംഅമ്പരപ്പിക്കുന്ന ഒന്നാണത്…!! **വിശ്വകര്‍മ്മാവ് “സൗരോര്‍ജം” കൊണ്ട് നിര്‍മ്മിച്ചതാണ് ആ വിമാനം എന്നത്രേ കഥ…. വേദകാലം മുതല്‍ ഭാരതീയ സംസ്‌കാരം ഉരുവിട്ടു വരുന്ന മറ്റൊരു മന്ത്രമുണ്ട്. “സൂര്യ ഗായത്രി” എന്നാണ് അതിന്റെ പേര്…. “വാത്മീകിരാമായണം” ആ മന്ത്രത്തിന്റെവിപുലീകരണമാണെന്ന ഖ്യാതിയും ഇവിടെ സ്മരിക്കാം…! ഒപ്പം നമ്മുടെ ബുദ്ധിയേയും കര്‍മ്മങ്ങളേയും പ്രചോദിപ്പിക്കുവാന്‍ ഉരുവിടുകയും ചെയ്യാം…

ഓം !തത് !സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി്..!
ധിയോ യോന പ്രചോദയാദ്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6