Skip to content

chithrodayamflashnews.com

November 28, 2026 4:46 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഡൽഹിയിൽ പൊള്ളുന്ന ചൂടിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

ഡൽഹിയിൽ പൊള്ളുന്ന ചൂടിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം; രാജ്യതലസ്ഥാനത്ത് പിടിമുറുക്കി ഉഷ്ണ തരം​ഗം, താപനില 50 ഡി​ഗ്രിയോട് അടുത്ത്

ന്യൂഡൽഹി: ചുട്ടുപ്പൊള്ളി രാജ്യ തലസ്ഥാനം. കനത്ത ചൂടിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി ബിനീഷ് (50) ആണ് ഡൽഹിയിൽ മരിച്ചത്. കനത്ത ചൂടിൽ രണ്ട് ദിവസം പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ.
പരിശീലനത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പൊലീസ് ഉദ്യോ​​ഗസ്ഥന്റെ ദാരുണാന്ത്യം. കൊടും ചൂടിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിശീലനം നൽകിയ സാഹചര്യം സംബന്ധിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.
ഉത്തരേന്ത്യ ഉഷ്ണതരം​ഗ ഭീതിയിലാണ്. പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രേദശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരം​ഗം നിലനിൽക്കുന്നത്. രാജ്യത്തെ ചൂട് 50 ഡി​ഗ്രി സെൽഷ്യസിനോട് അടുത്ത് വർദ്ധിക്കുകയാണ്. ഏപ്രിലിൽ തുടർച്ചയായ 11-ാം മാസമാണ് റെക്കോർഡ് താപനില. ഡൽഹിയിലെ അയന​ഗറിൽ എക്കാലത്തെയും ഉയർന്ന താപനിലയായ 47.6 ഡി​ഗ്രി സെൽഷ്യസ് അടയാളപ്പെടുത്തി. വരും ദിവസങ്ങളിൽ അഞ്ച് ഡി​ഗ്രിയോളം താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6